SIR എന്യൂമറേഷൻ ഫോം പൂരിപ്പിക്കുന്നതെങ്ങനെ? ഇനി ആശങ്ക വേണ്ട; എല്ലാം അറിയാം വിശദമായി

Spread the love

ന്യൂഡൽഹി ∙ സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാഗമായി ബൂത്ത് ലവൽ ഓഫിസർമാർ (ബിഎൽഒ) വീടുകളിലെത്തിച്ച എന്യൂമറേഷൻ ഫോം പൂരിപ്പിക്കുന്നതിൽ ഇനി ആശയക്കുഴപ്പം വേണ്ട. 3 പേരുടെ ഉദാഹരണങ്ങളിലൂടെ ഓരോ കോളത്തിലും എന്തൊക്കെ എഴുതണമെന്നും, ആ വിവരങ്ങൾ എവിടെ നിന്നു ലഭിക്കുമെന്നും നോക്കാം. എളുപ്പത്തിനായി എന്യൂമറേഷൻ ഫോമിനെ 3 ഭാഗങ്ങളായി (എ, ബി, സി) തിരിക്കുന്നു. (ശ്രദ്ധിക്കുക: 2025ലെ പട്ടികയിൽ പേരുണ്ടെങ്കിൽ മാത്രമേ എന്യൂമറേഷൻ ഫോം ലഭിക്കുകയുള്ളു.)

 

3 പേർ, 3 സാഹചര്യങ്ങൾ

 

രമേശൻ: 2002ലെ വോട്ടർപട്ടികയിൽ പേരുണ്ടായിരുന്നു. പൂരിപ്പിക്കേണ്ടത് എന്യൂമറേഷൻ ഫോമിന്റെ (എ), (ബി) ഭാഗങ്ങൾ മാത്രം.

 

സുരേശൻ: 2002ലെ പട്ടികയിലില്ല, പക്ഷേ അദ്ദേഹത്തിന്റെ ഉറ്റബന്ധു (ഉദാ: പിതാവ് മാധവൻ) പട്ടികയിലുണ്ട്. പൂരിപ്പിക്കേണ്ടത് (എ), (സി) ഭാഗങ്ങൾ മാത്രം.

 

ദിനേശൻ: 2002ലെ പട്ടികയിൽ അദ്ദേഹമോ അദ്ദേഹത്തിന്റെ ഉറ്റബന്ധുക്കളോ ഇല്ല. പൂരിപ്പിക്കേണ്ടത് (എ) ഭാഗം മാത്രം.

 

പൂരിപ്പിക്കുന്നതിന് മുൻപ് കുറിച്ചുവയ്ക്കാം

 

രമേശൻ 2002ലെ പട്ടികയിൽനിന്നു സ്വന്തം പേരുവിവരം കണ്ടെത്തിയാൽ പൂരിപ്പിക്കൽ എളുപ്പമാകും. സുരേശൻ അതേ പട്ടികയിൽനിന്ന് അച്ഛൻ മാധവന്റെ വിവരങ്ങളാണ് കണ്ടെത്തേണ്ടത്. ceo.kerala.gov.in/voter-search തുറന്ന് ജില്ല, നിയമസഭാ മണ്ഡലം, ബൂത്ത്, പേര് എന്നിവ വച്ച് സേർച് ചെയ്യാം (ഓർക്കുക: 2002ൽ നിങ്ങൾ വോട്ടറായിരുന്ന മണ്ഡലവും ബൂത്തുമാണ് നൽകേണ്ടത്). മലയാളത്തിലാണ് ടൈപ്പ് ചെയ്യേണ്ടത്. അതിനുള്ള ഗൂഗിൾ ടൂൾ ഒപ്പം കാണാം. ബൂത്ത് ഓർമയില്ലെങ്കിലും പേര് ടൈപ് ചെയ്തും സേർച് ചെയ്യാം. വീട്ടിൽ ഒരാളുടെ പേര് കണ്ടെത്താനായാൽ, വീട്ടുനമ്പറിൽ ക്ലിക് ചെയ്താൽ ബാക്കിയുള്ളവരുടെ വിവരങ്ങളും കിട്ടും. അന്നത്തെ പേര്, ഐഡി കാർഡ് നമ്പർ (എപിക് നമ്പർ), ബന്ധു (റിലേറ്റഡ് പേഴ്സൻ), അയാളുമായുള്ള ബന്ധം, പാർട് നമ്പർ (ഭാഗം നമ്പർ), പാർട് സീരിയൽ നമ്പർ (ക്രമനമ്പർ) എന്നിവ കുറിച്ചുവയ്ക്കുക. സേർച്ചിങ് ബുദ്ധിമുട്ടെങ്കിൽ ബിഎൽഒയോടു ചോദിക്കാം. ദിനേശൻ ഇപ്പോഴത്തെ വോട്ടർ ഐഡി നമ്പർ (എപിക്), ആധാർ തുടങ്ങിയവ എടുത്തുവച്ചാൽ മതി

 

∙ എപിക് നമ്പർ: 2002ലെ പട്ടികയിൽ പിതാവ് മാധവന്റെ എപിക് നമ്പറാണ് നൽകേണ്ടത് (ഓർക്കുക: ഇപ്പോഴത്തെ എപിക് നമ്പറല്ല).

 

∙ ബന്ധുവിന്റെ പേര്: 2002ലെ പട്ടികയിൽ മാധവന്റെ പേരിനു നേരെ ബന്ധുവായി നൽകിയിരിക്കുന്ന വ്യക്തിയുടെ പേരെഴുതണം. (ഇവിടെ മാധവന്റെ അച്ഛൻ ‘ഭാസ്കരൻ’)

 

∙ ബന്ധം: ഇവിടെ മാധവനും ഭാസ്കരനും തമ്മിലുള്ള ബന്ധം (‘പിതാവ്’) ആണ് നൽകേണ്ടത്. ഓർക്കുക, വോട്ടറായ സുരേശനും മാധവനും തമ്മിലുള്ള ബന്ധമല്ല

 

∙ നിയമസഭാമണ്ഡലത്തിന്റെ പേര്: 2002ൽ മാധവൻ വോട്ടറായിരുന്ന മണ്ഡലത്തിന്റെ പേര്.

 

∙നിയമസഭാമണ്ഡലത്തിന്റെ നമ്പർ, ഭാഗം നമ്പർ, ക്രമനമ്പർ: ഈ വിവരങ്ങൾ 2002ലെ വോട്ടർപട്ടികയിൽ മാധവന്റെ പേരിനൊപ്പമുള്ളത് നോക്കിയെഴുതുക.

 

ശ്രദ്ധിക്കാൻ

 

∙ പട്ടികയിലെ ചിത്രം മാറ്റണമെന്നുണ്ടെങ്കിൽ മാത്രം ‘നിലവിലെ ഫോട്ടോ പതിക്കുക’ എന്ന കോളത്തിൽ പുതിയ ചിത്രം ഒട്ടിക്കുക.

 

∙ ഒരു വോട്ടർ 2 ഫോം പൂരിപ്പിക്കണം. ഒരെണ്ണം ബിഎൽഒയ്ക്കു നൽകണം. ഒരെണ്ണം ബിഎൽഒയുടെ ഒപ്പ് വാങ്ങി രസീതായി സൂക്ഷിക്കുക.

 

∙ ഫോമിന്റെ ഏറ്റവും താഴെ തീയതി സഹിതം ഒപ്പിടുക. വീട്ടിലില്ലാത്ത കുടുംബാംഗത്തിന്റെ പേരിലാണ് ഫോം പൂരിപ്പിക്കുന്നതെങ്കിൽ മുതിർന്ന ഏതെങ്കിലുമൊരു അംഗത്തിന് ഒപ്പിടാം. ബന്ധം സൂചിപ്പിക്കണമെന്നു മാത്രം.

 

∙ ഓൺലൈനായി ഫോം പൂരിപ്പിക്കാൻ voters.eci.gov.in എന്ന വെബ്സൈറ്റിലെ ‘Fill Enumeration Form’ ഓപ്ഷൻ ഉപയോഗിക്കുക.

  • Related Posts

    ഭക്ഷണമെത്തുന്ന കറുത്ത പാത്രങ്ങൾ വീണ്ടും ഉപയോഗിക്കാറുണ്ടോ? മുന്നറിയിപ്പുമായി ന്യൂട്രീഷനിസ്റ്റ്

    Spread the love

    Spread the loveഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ ലഭിക്കുന്ന കറുത്ത പ്ലാസ്റ്റിക് ബോക്സുകൾ പലരും പിന്നീടും ഉപയോഗിക്കാറുണ്ട്. സൗകര്യപ്രദമെന്ന് കരുതി നമ്മൾ സ്ഥിരമായി ഉപയോഗിക്കുകയും കഴുകി സൂക്ഷിക്കുകയും ചെയ്യുന്ന ഈ പാത്രങ്ങൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് വ്യക്തമാക്കുന്നതാണ് ന്യൂട്രിഷനിസ്റ്റ് ഡോ. നന്ദിത…

    ‘ചതിയൻ, കൊലപാതകി; തെളിവായി ഒരു വിഡിയോ എന്റെ പക്കലുണ്ട്’: വീണ്ടും വിവാഹിതനായ പാക്ക് താരത്തിനെതിരെ മുൻ ഭാര്യ

    Spread the love

    Spread the loveലഹോർ∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ താരം ഇമാദ് വസീമിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ സാനിയ അഷ്ഫാഖ്. പുനർവിവാഹിതനായ കാര്യം 37 വയസ്സുകാരനായ ഇമാദ് വസീം വെളിപ്പെടുത്തിയതിനു പിന്നാലെയാണ് മുൻ ഭാര്യ രംഗത്തെത്തിയത്. ഇമാദിനെ ‘വഞ്ചകൻ, കുടുംബം…

    Leave a Reply

    Your email address will not be published. Required fields are marked *