വാട്സ്ആപ്പിൽ സുരക്ഷ കർശനമാക്കാൻ പുതിയ ഫീച്ചർ; ‘സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ്’ വരുന്നു

Spread the love

 

 

സൈബർ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, ഉപയോക്താക്കളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി വാട്സ്ആപ്പ് ‘സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ്’ എന്ന പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. വാട്സ്ആപ്പ് ഫീച്ചറുകൾ നിരീക്ഷിക്കുന്ന വാബീറ്റഇൻഫോയാണ് (WABetaInfo) പുതിയ സംവിധാനത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.

 

പുതിയ ഫീച്ചർ നിലവിൽ വരുന്നതോടെ, അജ്ഞാത നമ്പറുകളിൽ നിന്നുള്ള ഫോട്ടോ, വീഡിയോ, ഡോക്യുമെന്റുകൾ പോലുള്ള മീഡിയ ഫയലുകൾ ഓട്ടോമാറ്റിക്കായി ഡൗൺലോഡ് ചെയ്യുന്നത് തടയും. മാൽവെയർ, ഫിഷിംഗ് ലിങ്കുകൾ എന്നിവ അടങ്ങിയ ഫയലുകളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കാൻ ഇത് സഹായിക്കും.

 

ഇതിനുപുറമെ, കോളുകൾ വാട്സ്ആപ്പിന്റെ സെർവറുകൾ വഴി തിരിച്ചുവിട്ട് ഐപി അഡ്രസ്സ് സംരക്ഷിക്കാനും, അപരിചിതമായ അക്കൗണ്ടുകളുമായുള്ള സംഭാഷണങ്ങൾ ടെക്സ്റ്റ് സന്ദേശങ്ങളിൽ മാത്രമായി പരിമിതപ്പെടുത്താനും പുതിയ സംവിധാനത്തിൽ സാധിക്കും.

  • Related Posts

    ഭക്ഷണമെത്തുന്ന കറുത്ത പാത്രങ്ങൾ വീണ്ടും ഉപയോഗിക്കാറുണ്ടോ? മുന്നറിയിപ്പുമായി ന്യൂട്രീഷനിസ്റ്റ്

    Spread the love

    Spread the loveഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ ലഭിക്കുന്ന കറുത്ത പ്ലാസ്റ്റിക് ബോക്സുകൾ പലരും പിന്നീടും ഉപയോഗിക്കാറുണ്ട്. സൗകര്യപ്രദമെന്ന് കരുതി നമ്മൾ സ്ഥിരമായി ഉപയോഗിക്കുകയും കഴുകി സൂക്ഷിക്കുകയും ചെയ്യുന്ന ഈ പാത്രങ്ങൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് വ്യക്തമാക്കുന്നതാണ് ന്യൂട്രിഷനിസ്റ്റ് ഡോ. നന്ദിത…

    ‘ചതിയൻ, കൊലപാതകി; തെളിവായി ഒരു വിഡിയോ എന്റെ പക്കലുണ്ട്’: വീണ്ടും വിവാഹിതനായ പാക്ക് താരത്തിനെതിരെ മുൻ ഭാര്യ

    Spread the love

    Spread the loveലഹോർ∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ താരം ഇമാദ് വസീമിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ സാനിയ അഷ്ഫാഖ്. പുനർവിവാഹിതനായ കാര്യം 37 വയസ്സുകാരനായ ഇമാദ് വസീം വെളിപ്പെടുത്തിയതിനു പിന്നാലെയാണ് മുൻ ഭാര്യ രംഗത്തെത്തിയത്. ഇമാദിനെ ‘വഞ്ചകൻ, കുടുംബം…

    Leave a Reply

    Your email address will not be published. Required fields are marked *