കത്രിക കൊണ്ട് ഭാര്യയെ കുത്തിക്കൊന്നു; ഒളിവിൽ പോയ പ്രതി തൂങ്ങിമരിച്ച നിലയിൽ

Spread the love

ഭാര്യയെ കൊന്നശേഷം ഒളിവിൽ പോയ പ്രതി തൂങ്ങിമരിച്ച നിലയിൽ. കൊല്ലം കുളത്തൂപുഴ സ്വദേശി സനുക്കുട്ടനാണു തൂങ്ങിമരിച്ചത്. വീടിനു സമീപത്തെ വനമേഖലയിൽ നിന്നാണ‌ു മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ചയാണു ഭാര്യ കുളത്തുപ്പുഴ ആറ്റിൻകിഴക്കേക്കര മനുഭവനിൽ രേണുകയെ സനുക്കുട്ടൻ കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം ഇയാൾ വനത്തിനുള്ളിൽ ഒളിക്കുകയായിരുന്നെന്നു നാട്ടുകാർ പറഞ്ഞു.

 

സനുക്കുട്ടന് ഭാര്യയെ സംശയമുണ്ടായിരുന്നു. കുട്ടികളുടെ മുന്നിൽ നിന്നു രേണുവിനെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി കത്രിക ഉപയോഗിച്ച് കഴുത്തിലും പുറത്തും വയറ്റിലും കുത്തുകയായിരുന്നു. ആഴത്തിലുള്ള മുറിവുകളാണ് ശരീരത്തില്‍ ഉണ്ടായിരുന്നത്. രേണുവിനെ കുളത്തുപ്പുഴയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ആരോഗ്യനില വഷളായതോടെ, കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു ശ്രമം. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരണം സംഭവിച്ചു.

 

 

  • Related Posts

    ‘പീഡിപ്പിച്ചത് 487ലധികം പുരുഷന്മാർ, ചിലർ പത്തിലധികം തവണ’; ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ

    Spread the love

    Spread the love  പാരിസ് ∙ മുൻ കാമുകിയെ ഏഴ് വർഷത്തോളം ക്രൂരമായ പീഡനങ്ങൾക്കും ലൈംഗിക ചൂഷണത്തിനും ഇരയാക്കിയ ഫ്രാൻസിലെ ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ. ഗില്ലോം ബുച്ചി എന്ന ബാങ്ക് മാനേജർക്കെതിരെ മുൻ കാമുകിയായ ലയ്റ്റീഷ്യ ആർ…

    പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാക്കൾ പിടിയിൽ

    Spread the love

    Spread the love  കോഴിക്കോട്∙ പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കിനാലൂർ സ്വദേശി എച്ചിങ്ങാപൊയിൽ വീട്ടിൽ അർഷാദ് ഹുസ്സൈൻ (26 വയസ്സ്), തലക്കുളത്തൂർ പുറക്കാട്ടിരി സ്വദേശി നടുവയല്‍ ലക്ഷംവീട് കോളനിയില്‍ സജീര്‍ (26 വയസ്സ്) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *