മന്ത്രവാദി തന്ന ചരട് കെട്ടിയില്ല; ഭാര്യയുടെ ദേഹത്ത് തിളച്ച മീൻകറി ഒഴിച്ചു, കഴുത്തിലും ശരീരത്തിലും പൊള്ളൽ

Spread the love

കൊല്ലം∙ മന്ത്രവാദി തന്ന ചരടു കെട്ടാൻ തയാറാവാത്തതിന്‍റെ വൈരാഗ്യത്തിൽ ഭാര്യയുടെ ദേഹത്ത് തിളച്ച മീൻകറി ഒഴിച്ചു. കൊല്ലം ആയൂർ വഞ്ചിപെട്ടിയിലാണ് സംഭവം. റജില ഗഫൂറിനാണ് (36) പൊള്ളലേറ്റത്. ഇവരുടെ ഭർത്താവ് സജീറിനെതിരെ ചടയമംഗലം പൊലീസ് കേസെടുത്തു. സജീർ ഒളിവിലാണ്.

 

ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. അഞ്ചൽ ഏറത്തുള്ള മന്ത്രവാദിയുടെ അടുത്ത് സജീർ പ്രശ്നപരിഹാരത്തിനായി പോയപ്പോൾ ഭസ്മവും തകിടും നൽകി. എന്നാൽ, മന്ത്രവാദത്തിൽ വിശ്വാസമില്ലെന്നു പറഞ്ഞ് റജില എതിര്‍ത്തു. ഇതോടെ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. അടുപ്പിലെ തിളച്ച മീൻ കറിയെടുത്ത് സജീർ റജിലയുടെ ദേഹത്ത് ഒഴിച്ചു. കഴുത്തിലും ശരീരത്തിലും പൊള്ളലേറ്റു. റജിലയുടെ നിലവിളി കേട്ട് നാട്ടുകാരും ബന്ധുക്കളുമെത്തി ആയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  • Related Posts

    ‘3.5 ലക്ഷം മോഷ്ടിച്ചു, ഭർത്താവിനെ കൊന്നു’: ഭാര്യയുടെ കണ്ണീർക്കഥ പൊളിച്ചടുക്കി പൊലീസ്

    Spread the love

    Spread the loveഭോപാൽ ∙ മോഷണത്തിനിടെ നടന്ന കൊലപാതകമെന്ന് ആദ്യം വിലയിരുത്തിയ കേസിൽ ഒടുവിൽ ഭാര്യയുടെ ആസൂത്രണം സ്ഥിരീകരിച്ച് പൊലീസ്. കഴിഞ്ഞ 7നാണ് 28 വയസ്സുള്ള സുഗന്ധവ്യഞ്ജന വ്യാപാരി പുരോഹിത് ദേവ്കൃഷ്ണയെ മധ്യപ്രദേശിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂർച്ചയേറിയ ആയുധം…

    ലൈംഗിക പീഡനം നേരിട്ടെന്ന് വനിതാ ജീവനക്കാരുടെ പരാതി; ഐടി കമ്പനിയിലെ ആറ് പേർ അറസ്റ്റിൽ

    Spread the love

    Spread the loveമുംബൈ∙ നാസിക്കിലെ ഐടി കമ്പനിയിലെ വനിതാ ജീവനക്കാർ ലൈംഗിക പീഡന പരാതി ഉന്നയിച്ചതിനെത്തുടർന്ന് ടീം ലീഡർ ഉൾപ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ നാല് വർഷമായി പീഡനം നടന്നിരുന്നതായി പൊലീസ് പറഞ്ഞു.   ലൈംഗിക പീഡനം, മതവികാരം…

    Leave a Reply

    Your email address will not be published. Required fields are marked *