ബേഗൂരിലെ പരിക്കേറ്റ ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരൻ മരിച്ചു

Spread the love

 

വയനാട്: കഴിഞ്ഞ ദിവസം കർണാടക ബേഗൂരിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് ചികിത്സയിൽ  കഴിഞ്ഞിരുന്ന ഒന്നര വയസ്സുകാരൻ മരിച്ചു.ഷാഫിയുടെ മകൻ ഹൈസം ഹനാൻ ആണ് മരിച്ചത്.  കമ്പളക്കാട് സ്വദേശികളായ കുടുംബം സഞ്ചരിച്ച സ്വിഫ്റ്റ് കാറിൽ ടോറസ് ലോറി ഇടിച്ചാണ് അപകടം. കമ്പളക്കാട് കരിഞ്ചേരി അബ്ദുൽ ബഷീർ (54) സഹോദരിയുടെ മകന്റെ ഭാര്യ ജഫീറ(28)എന്നിവരാണ് കഴിഞ്ഞ ദിവസം മരണപെട്ടത്. സഹായത്രികരായ ബഷീറിന്റെ സഹോദരിയുടെ മകനും മരണപെട്ട ജഫീറെയുടെ ഭർത്താവുമായ മുഹമ്മദ്‌ ഷാഫി, ബഷീറിന്റെ ഭാര്യ നസീമ എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്.  25-ന് രാവിലെ പത്ത് മണിയോടെയാണ് അപകടം.  തായ്ലാൻഡ് സന്ദർശനം കഴിഞ്ഞു ബാംഗ്ലൂർ വിമാന താവളത്തിൽ ഇറങ്ങി നാട്ടിലേക്ക് തിരികെ വരുന്നതിനിടെയാണ് അപകടം.


 

  • Related Posts

    ജന്മദിനത്തില്‍ കേരളത്തിലെ ഒന്‍പത് ക്ഷേത്രങ്ങള്‍ക്കായി 22.55 കോടി രൂപ; അകമഴിഞ്ഞ സംഭാവന നല്‍കി അനന്ത് അംബാനി

    Spread the love

    Spread the loveകൊച്ചി: തന്റെ ജന്മദിനത്തോടനുബന്ധിച്ച് കേരളത്തിലെത്തിയ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ അനന്ത് അംബാനി പൈതൃക സ്മാരകങ്ങളുടെ സംരക്ഷണത്തിനും ഒമ്പത് ക്ഷേത്രങ്ങളുടെ വികസനത്തിനുമായി സംഭാവനയായി നല്‍കിയത് 22.55 കോടി രൂപ. വെള്ളിയാഴ്ച തന്റെ 31-ാം ജന്മദിനം ആഘോഷിച്ച അനന്ത്…

    കുട്ടി ബാരിക്കേഡിന് അപ്പുറത്തേക്ക് ഇറങ്ങി; വഴക്കു പറഞ്ഞ് തിരിച്ചു കയറ്റിയെന്ന് ബന്ധു: ശ്രീനന്ദയ്ക്ക് യാത്രാമൊഴി

    Spread the love

    Spread the loveപാലക്കാട് ∙ വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരുവിൽ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപം കാണാതാവുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത ശ്രീനന്ദയുടെ (14) മൃതശരീരം പാലക്കാട് കടമ്പഴിപ്പുറം കൊല്ലിയാനി കൂത്തറ വീട്ടിൽ എത്തിച്ചു. സംസ്കാരം ഉച്ചയ്ക്ക് ഐവർമഠം…

    Leave a Reply

    Your email address will not be published. Required fields are marked *