ബൈക്ക് ടാക്സി യാത്രയ്ക്കിടെ 22കാരിയെ കടന്നുപിടിച്ചു, വിജനമായ വഴിയിൽ വച്ച് ലൈംഗിക പീഡനം; ഡ്രൈവർ അറസ്റ്റിൽ

Spread the love

ചെന്നൈ ∙ നഗരത്തിൽ ബൈക്ക് ടാക്സി ഡ്രൈവർ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു. ചെന്നൈ പള്ളിക്കരണയിൽ തിങ്കൾ രാത്രിയാണ് 22 കാരി പീഡനത്തിന് ഇരയായത്. അറസ്റ്റിലായ ബൈക്ക് ടാക്സി ഡ്രൈവറായ ശിവകുമാറിനെ റിമാൻഡ് ചെയ്തു. ഇയാളുടെ ബൈക്ക് ടാക്സി പിടിച്ചെടുത്തു.

 

സുഹൃത്തിനെ കാണാൻ പോകാൻ തിങ്കളാഴ്ച വൈകിട്ടാണ് യുവതി ബൈക്ക് ടാക്സി ബുക്ക് ചെയ്തത്. ഇതേ ബൈക്കിലാണ് രാത്രി തിരികെ വന്നതും. അതിനിടെ വിജനമായ വഴിയിൽ വച്ച് ശിവകുമാർ യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. അതിനു ശേഷം യുവതിയെ വീടിനു സമീപം ഇറക്കിവിട്ടു. ഭർത്താവിനെ വിവരമറിയിച്ച യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.

  • Related Posts

    ജന്മദിനത്തില്‍ കേരളത്തിലെ ഒന്‍പത് ക്ഷേത്രങ്ങള്‍ക്കായി 22.55 കോടി രൂപ; അകമഴിഞ്ഞ സംഭാവന നല്‍കി അനന്ത് അംബാനി

    Spread the love

    Spread the loveകൊച്ചി: തന്റെ ജന്മദിനത്തോടനുബന്ധിച്ച് കേരളത്തിലെത്തിയ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ അനന്ത് അംബാനി പൈതൃക സ്മാരകങ്ങളുടെ സംരക്ഷണത്തിനും ഒമ്പത് ക്ഷേത്രങ്ങളുടെ വികസനത്തിനുമായി സംഭാവനയായി നല്‍കിയത് 22.55 കോടി രൂപ. വെള്ളിയാഴ്ച തന്റെ 31-ാം ജന്മദിനം ആഘോഷിച്ച അനന്ത്…

    കുട്ടി ബാരിക്കേഡിന് അപ്പുറത്തേക്ക് ഇറങ്ങി; വഴക്കു പറഞ്ഞ് തിരിച്ചു കയറ്റിയെന്ന് ബന്ധു: ശ്രീനന്ദയ്ക്ക് യാത്രാമൊഴി

    Spread the love

    Spread the loveപാലക്കാട് ∙ വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരുവിൽ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപം കാണാതാവുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത ശ്രീനന്ദയുടെ (14) മൃതശരീരം പാലക്കാട് കടമ്പഴിപ്പുറം കൊല്ലിയാനി കൂത്തറ വീട്ടിൽ എത്തിച്ചു. സംസ്കാരം ഉച്ചയ്ക്ക് ഐവർമഠം…

    Leave a Reply

    Your email address will not be published. Required fields are marked *