പാക്കം കുറുവ ഇക്കോ ടൂറിസം കേന്ദ്രം ഇനി ഹരിത ടൂറിസം കേന്ദ്രം

Spread the love

 

പാക്കം കുറുവ ഇക്കോ ടൂറിസം കേന്ദ്രം ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു. മാലിന്യ മുക്ത പരിസരം, ജൈവ-അജൈവ മാലിന്യ സംസ്കരണ ഉപാധികൾ, ദ്രവമാലിന്യ സംസ്കരണ സംവിധാനങ്ങൾ, ശുചിമുറി ശുചിത്വം, ഹരിത പ്രോട്ടോകോൾ പാലിക്കൽ, ജല ലഭ്യത, ഗ്രീൻ ചെക്ക്പോസ്റ്റ് തുടങ്ങിയ മാനദണ്ഡങ്ങൾ പാലിച്ചാണ് ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചത്. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത്, ഹരിത കേരളം മിഷൻ, കുറുവ ഇക്കോ ടൂറിസം കേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാർ ഹരിത ടൂറിസം പ്രഖ്യാപനം നിര്‍വഹിച്ച് സാക്ഷ്യപത്രം കൈമാറി.

 

ടൂറിസ്റ്റുകൾക്ക് പരിസ്ഥിതി സൗഹൃദ അനുഭവം ഉറപ്പാക്കുന്നതിന് സ്റ്റീൽ പാത്രങ്ങളും ഗ്ലാസ്സുകളുമായിരിക്കും ജീവനക്കാർ നൽകുന്നത്. പ്ലാസ്റ്റിക് കുപ്പികൾ, ഭക്ഷണ പൊതികൾ തുടങ്ങിയവ ദ്വീപിൽ പൂർണ്ണമായി നിരോധിക്കുകയും പരിശോധനയ്ക്ക് ഗ്രീൻ ചെക്ക്പോസ്റ്റ് സംവിധാനം സജ്ജീകരിച്ചിക്കുകയും ചെയ്തു. ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ടൂറിസം വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടപ്പിലാക്കിയ ക്യാമ്പയിനിലൂടെ സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷൻ വൈൽഡ് ലൈഫ് വാർഡന്റെ പരിധിയിലുള്ള എല്ലാ ടൂറിസം കേന്ദ്രങ്ങളും ഇതോടെ ഹരിത ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപിക്കപ്പെട്ടു.

 

പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജോളി നരിതൂക്കിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ സുരേഷ് ബാബു പദ്ധതി വിശദീകരിച്ചു. റേഞ്ച് ഫോറസ്റ്റ് ഓഫീസർ രാജീവ് കുമാർ, പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രെട്ടറി ജയസുധ, അസിസ്റ്റൻറ് സെക്രെട്ടറി ഷീന, ഹെൽത്ത് ഇൻസ്പെക്ടർ ഷാരിഷ്, വി.എസ്.എസ് പ്രസിഡന്റ് സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.

  • Related Posts

    രഹസ്യഅറയില്‍ കണക്കില്‍പ്പെടാത്ത പണം, കാറില്‍ നിന്ന് പിടിച്ചത് 2.65 കോടി രൂപ, അന്വേഷണം

    Spread the love

    Spread the loveകണ്ണൂര്‍: കണ്ണൂരില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 2.65 കോടി രൂപ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തലശേരി പുളിയനമ്പ്രത്തെ ഒപി സാബിത്ത് (26), പെരിങ്ങത്തൂര്‍ മത്തിപ്പറമ്പയിലെ കെ. അജ്മല്‍ (25) എന്നിവരെയാണ്…

    മാനത്തെ ‘വിഷുക്കണി’ ബുധനാഴ്ച മുതൽ ഒരാഴ്ചത്തേക്ക്; കാഴ്ച വിസ്മയവുമായി ഗ്രഹസംഗമം

    Spread the love

    Spread the loveപത്തനംതിട്ട ∙ വിഷുപ്പുലരിയിൽ കിഴക്കൻ മാനത്ത് ചക്രവാളത്തിനോട് വളരെയടുത്തായി മനോഹരമായൊരു ‘ആകാശവിഷുക്കണി’ കാണാം. മഴക്കാറില്ലാത്ത ആകാശമാണെങ്കിൽ ഇനിയുള്ള ഒരാഴ്ചക്കാലം ഈ ഗ്രഹസംഗമം വാനകുതുകികൾക്ക് ഒരാവേശമായിരിക്കുമെന്ന് അമച്വർ വാന നിരീക്ഷകൻ സുരേന്ദ്രൻ പുന്നശേരി പറഞ്ഞു. നേർത്ത ചന്ദ്രക്കലയുടെ തൊട്ടു താഴെ…

    Leave a Reply

    Your email address will not be published. Required fields are marked *