പത്ത് ദിവസം സ്കൂൾ അവധി; ആവശ്യം നിരസിച്ച് ബഹ്‌റൈൻ സർക്കാർ

Spread the love

ബഹ്‌റൈൻ: റമദാനിലെ അവസാന പത്ത് ദിവസം സ്കൂളുകൾക്ക് അവധി നൽകണമെന്ന ആവശ്യം അംഗീകരിക്കില്ലെന്ന് ബഹ്‌റൈൻ. ഒരു അധ്യയന വർഷത്തിൽ 180 പ്രവർത്തി ദിവസങ്ങളാണ് ഉള്ളത്. റമദാനിൽ പ്രത്യേക അവധി നൽകിയാൽ വിദ്യർത്ഥികളുടെ പഠനം താളം തെറ്റുന്ന അവസ്ഥയുണ്ടാകും. അത് കൊണ്ട് അവധി നൽകാൻ കഴിയില്ലെന്ന് സർക്കാർ പാർലമെന്റിൽ അറിയിച്ചു.

 

എല്ലാ വർഷവും അക്കാദമിക് കലണ്ടർ,പരീക്ഷ തീയതി, അവധി ദിനങ്ങൾ എന്നിവ മുൻകൂട്ടി തീരുമാനിക്കാനായി പ്രത്യേക സമിതി യോഗം ചേരാറുണ്ട്. റമദാന്റെ പ്രാധാന്യം കണക്കിലെടുത്ത് അവധികൾ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുമുണ്ട്. അവയിൽ ഇനി മാറ്റം വരുത്താൻ ആകില്ല. അങ്ങനെ മാറ്റം വരുത്തിയാൽ അത് വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുമെന്നും പാർലമെന്റിൽ സർക്കാർ രേഖാമൂലം മറുപടി നൽകി.

 

അക്കാദമിക് കലണ്ടർ അനുസരിച്ച് പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കുക ആണ് സർക്കാരിന്റെ ലക്ഷ്യം. പത്ത് ദിവസം കൂടുതലായി അവധി നൽകിയാൽ അത് സാധിക്കില്ല. കൃത്യസമയത്ത് പാഠഭാഗങ്ങൾ തീർക്കാൻ കഴിയാതെ വന്നാൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും അത് ബുദ്ധിമുട്ടായി മാറുമെന്നും സർക്കാർ വ്യക്തമാക്കി.

  • Related Posts

    ചരിത്രം കുറിച്ച് ആര്‍ട്ടെമിസ് 2 സംഘം; പത്ത് ദിവസത്തെ ചന്ദ്ര യാത്ര കഴിഞ്ഞ് ഒറൈണ്‍ പേടകം ഭൂമിയില്‍ തിരിച്ചെത്തി

    Spread the love

    Spread the loveന്യൂയോര്‍ക്ക്: ചരിത്രം കുറിച്ച് ആര്‍ട്ടെമിസ് 2 സംഘം ഭൂമിയിലേക്ക് തിരിച്ചെത്തി. ചന്ദ്രനെ ചുറ്റിയ പേടകം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചത്. 5.37ന് സാന്റിയാഗോ തീരത്തോട് ചേര്‍ന്ന് ശാന്ത സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന്നു. അമ്പത്തിനാല്…

    ഭൂമിയോട് അടുത്ത് ആർട്ടെമിസ് 2 സംഘം; നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും

    Spread the love

    Spread the loveന്യൂയോർക്ക്: ഭൂമിയിലേക്കുള്ള തിരിച്ചിറക്കത്തിന് ഒരുങ്ങി ആർട്ടെമിസ് 2 സംഘം. നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും. സാൻ ഡിയേഗോ തീരത്തോട് ചേർന്ന് ശാന്ത സമുദ്രത്തിൽ ആണ് യാത്രാ പേടകമായ ഒറയോൺ ഇന്റഗ്രിറ്റി വന്ന് ഇറങ്ങുക. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക്…

    Leave a Reply

    Your email address will not be published. Required fields are marked *