കോഴിക്കോട്:വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിനയുടെ ചികിത്സ ഏറ്റെടുത്ത് യുഡിഎഫ്. ഹർഷിനക്ക് അത്യാവശ്യമായ ചികിത്സ യുഡിഎഫ് നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഹർഷിനയുടെ കേസ് കേരളത്തിന് അപമാനകരമായ സംഭവം. കഠിനമായ വേദനയിലൂടെയാണ് ഹർഷിന കടന്ന് പോയത്. ഇപ്പോഴും ഹർഷിന ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നു.
ആരോഗ്യ മന്ത്രി തന്നെ സമര പന്തലിൽ എത്തി. എന്നാൽ സർക്കാരിന്റെ ഭാഗത്തു നിന്ന് ഒരു സഹായം ഉണ്ടായില്ല. സർക്കാർ ഒരു സഹായവും ചെയ്യുന്നില്ല. കേസിനും തുടർചികിത്സക്കും സർക്കാർ ഒരു സഹായം ചെയ്യുന്നില്ല . ഈ അവഗണന സർക്കാർ അവസാനിപ്പിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
ചികിത്സാപ്പിഴവിനെ തുടര്‍ന്ന് താന്‍ ഇപ്പോഴും അനുഭവിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്കും വേദനയ്ക്കും നഷ്ടപരിഹാരം നല്‍കണമെന്നും സര്‍ക്കാര്‍ തന്റെ തുടര്‍ ചികിത്സ ഉറപ്പാക്കണമെന്നുമാണ് ഹര്‍ഷിനയുടെ ആവശ്യം. ഇന്ന് രാവിലെ 10 മണിക്കാണ് ഹർഷീനയുടെ സമരത്തിന്റെ ഉദ്ഘാടനം വി ഡി സതീശൻ നിർവഹിച്ചത്.






