ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി

Spread the love

ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി.കൊല്ലം കുളത്തുപ്പുഴ ആറ്റിൻ കിഴക്കേക്കര മനു ഭവനിൽ രേണു (36) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് സനുകുട്ടൻ ഒളിവിലാണ്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം നടക്കുന്നത്. ഏറെനാളായി സനുകുട്ടൻ സംശയരോഗത്തിന് അടിമയാണ്.കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം.

 

കുട്ടികളുടെ മുന്നിൽ നിന്ന് രേണുവിനെ മുറിയിലേക്ക് കൂട്ടി കൊണ്ടുപോയതിന് ശേഷം കത്രിക കൊണ്ട് കുത്തുകയായിരുന്നു. കഴുത്തിലും പുറത്തും വയറ്റിലുമായി ആഴത്തിലുള്ള മുറിവുകളാണ് ഉണ്ടായിരുന്നത്. ഉടൻ തന്നെ രേണുവിനെ കുളത്തുപ്പുഴയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനാൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. സനുകുട്ടൻ കൊലനടത്തിയതിന് ശേഷം കാടിനുള്ളിൽ ഓടിയൊളിച്ചതായി നാട്ടുകാർ പറയുന്നു. സംഭവത്തിൽ കുളത്തുപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.

  • Related Posts

    ‘പീഡിപ്പിച്ചത് 487ലധികം പുരുഷന്മാർ, ചിലർ പത്തിലധികം തവണ’; ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ

    Spread the love

    Spread the love  പാരിസ് ∙ മുൻ കാമുകിയെ ഏഴ് വർഷത്തോളം ക്രൂരമായ പീഡനങ്ങൾക്കും ലൈംഗിക ചൂഷണത്തിനും ഇരയാക്കിയ ഫ്രാൻസിലെ ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ. ഗില്ലോം ബുച്ചി എന്ന ബാങ്ക് മാനേജർക്കെതിരെ മുൻ കാമുകിയായ ലയ്റ്റീഷ്യ ആർ…

    പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാക്കൾ പിടിയിൽ

    Spread the love

    Spread the love  കോഴിക്കോട്∙ പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കിനാലൂർ സ്വദേശി എച്ചിങ്ങാപൊയിൽ വീട്ടിൽ അർഷാദ് ഹുസ്സൈൻ (26 വയസ്സ്), തലക്കുളത്തൂർ പുറക്കാട്ടിരി സ്വദേശി നടുവയല്‍ ലക്ഷംവീട് കോളനിയില്‍ സജീര്‍ (26 വയസ്സ്) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *