സഹോദരനെ കുത്തിയ യുവാവിനെ പിടികൂടാൻ എത്തിയ എസ്ഐക്കും പൊലീസുകാർക്കും കുത്തേറ്റു. ചാവക്കാട് മണത്തലയിലാണ് സംഭവം. ചാവക്കാട് സ്റ്റേഷനിലെ എസ്ഐ ശരത് സോമൻ, സിപിഒമാരായ അരുൺ, ഹരികൃഷ്ണൻ, അനീഷ്, ഹംദ് എന്നിവർക്കാണ് പ്രതിയുടെ ആക്രമണത്തിൽ പരുക്കേറ്റത്. ഇടതു കയ്യിൽ കുത്തേറ്റ എസ്ഐ ശരത് സോമന് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് വിവരം. പരുക്കേറ്റ ശരത് സോമനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മണത്തല ബേബി റോഡ് ചക്കര വീട്ടിൽ നിസാർ അമീർ (36) ആണ് പൊലീസിനെ ആക്രമിച്ചത്. ഇയാളുടെ കുത്തേറ്റ സഹോദരന് ഷമീറിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നാണ് പൊലീസ് നിസാറിനെ പിടികൂടാൻ എത്തിയത്. പുലർച്ചെ 12. 30നായിരുന്നു സംഭവം.






