കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ഐഐടി ബിരുദധാരി ഉൾപ്പെടെ 15 പേര്‍ അറസ്റ്റിൽ

Spread the love

ഹൈദരാബാദ്∙ കുട്ടികളുടെ അശ്ലീല വിഡിയോകൾ പ്രചരിപ്പിച്ച സംഭവത്തിൽ ഐഐടി ബിരുദധാരി ഉൾപ്പെടെ 15 പേരെ സൈബർ സെക്യൂരിറ്റി ബ്യൂറോ അറസ്റ്റ് ചെയ്തു. 19 വയസിനും 50 വയസിനും ഇടയിലുള്ളവരാണ് പിടിയിലായത്. ഇരുപതുകളിലുള്ളവരാണ് ഏറെപ്പേരും.

 

നാലു മാസത്തിനിടെ 294 എഫ്ഐആർ റജിസ്റ്റർ ചെയ്തതായും 110പേരെ അറസ്റ്റ് ചെയ്തതായും സൈബർ ബ്യൂറോ ഡയറക്ടർ ശിഖ ഗോയൽ ദേശീയമാധ്യമത്തോടു പറഞ്ഞു. അറസ്റ്റിലായ ഐഐടി ബിരുദധാരി പ്രശസ്തമായ ഐടി കമ്പനിയിൽ ജോലി ചെയ്യുകയാണ്. അറസ്റ്റിലായ മറ്റൊരാൾ എൻജിനീയറിങ് ബിരുദധാരിയാണ്. ആറു വയസിനും 14 വയസിനും ഇടയിലുള്ള കുട്ടികളുടെ വിഡിയോയാണ് പ്രചരിപ്പിച്ചത്. വിഡിയോകൾ എങ്ങനെ ലഭിച്ചു എന്നതിനെ സംബന്ധിച്ച് അന്വേഷണം നടക്കുന്നതായി സൈബർ പൊലീസ് പറഞ്ഞു.

  • Related Posts

    ‘പീഡിപ്പിച്ചത് 487ലധികം പുരുഷന്മാർ, ചിലർ പത്തിലധികം തവണ’; ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ

    Spread the love

    Spread the love  പാരിസ് ∙ മുൻ കാമുകിയെ ഏഴ് വർഷത്തോളം ക്രൂരമായ പീഡനങ്ങൾക്കും ലൈംഗിക ചൂഷണത്തിനും ഇരയാക്കിയ ഫ്രാൻസിലെ ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ. ഗില്ലോം ബുച്ചി എന്ന ബാങ്ക് മാനേജർക്കെതിരെ മുൻ കാമുകിയായ ലയ്റ്റീഷ്യ ആർ…

    പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാക്കൾ പിടിയിൽ

    Spread the love

    Spread the love  കോഴിക്കോട്∙ പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കിനാലൂർ സ്വദേശി എച്ചിങ്ങാപൊയിൽ വീട്ടിൽ അർഷാദ് ഹുസ്സൈൻ (26 വയസ്സ്), തലക്കുളത്തൂർ പുറക്കാട്ടിരി സ്വദേശി നടുവയല്‍ ലക്ഷംവീട് കോളനിയില്‍ സജീര്‍ (26 വയസ്സ്) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *