വാടക വീടുണ്ടോയെന്ന് ചോദിച്ച് വയോധികയെ സമീപിച്ച് നാലര പവനോളം തൂക്കം വരുന്ന മാല പൊട്ടിച്ച് ബൈക്കിൽ കടന്നു കളഞ്ഞ മോഷ്ടാവിനെ ബൈക്ക് യാത്രികർ പിൻതുടർന്ന് പിടികൂടി.മീനങ്ങാടി പുറക്കാടിയിലാണ് സംഭവം. മുട്ടിൽ കല്ലുപാടി സ്വദേശി ലാലുവാണ് പിടിയിലായത്. കവർച്ചക്കിടയിൽ കഴുത്തിന് പിടിച്ച് തള്ളിയതിനെ തുടർന്ന് വയോധികയ്ക്ക് പരിക്കേറ്റു. തുടർന്ന് നാട്ടുകാർ പിടികൂടിയ പ്രതിയെ പൊലീസിൽ ഏൽപ്പിച്ചു.








