കള്ളൻമാർ വിലസുന്നു:പോലീസ് നിഷ്ക്രിയം ;യൂത്ത് ലീഗ്

Spread the love

പനമരം.രണ്ട് മാസത്തോളമായി പനമരത്തും പരിസര പ്രദേശങ്ങളിലും രാത്രിയും പകലുമില്ലാതെ കള്ളന്മാർ വിലസുകയാണ്.നിരവധി വീടുകളിലാണ് അടുത്തടുത്ത ദിവസങ്ങളിൽ കള്ളൻക്കയറിയത്.കഴിഞ്ഞ ദിവസം കെല്ലൂർ കാരക്കമലയിൽ അടച്ചിട്ടവീട്ടിൽ വൻ മോഷണം നടന്നു.പൊലീസിന്റെ നേതൃതത്തിൽ നാട്ടുക്കാരുടെ സഹകരണത്തോടെ ജാഗ്രത സമിതി രൂപീകരിച്ചെങ്കിലും പൊലീസിന്റെ നിഷ്ക്രിയത്വം കള്ളന്മാർ മുതലെടുക്കുകയാണ്.അഞ്ചുകുന്ന്,കൂളിവയൽ കൈതക്കൽ മൊക്കം എന്നിവിടങ്ങളിൽ നിരവധി മോഷണ ശ്രമങ്ങൾ ഉണ്ടായി.വേണ്ടത്ര പോലീസ് സംവിധാനമോ വാഹനമോ ഇല്ലാതെ നട്ടം തിരിയുകയാണ് പനമരം പോലീസ്.രാത്രി കാലങ്ങളിൽ പെട്രോളിംഗ് നടത്താൻ പോലും വാഹന സംവിധാനമില്ല.നിരവധി മോഷണ കേസിലെ പ്രതികളായ രണ്ട് പേരേ ദിവസങ്ങൾക്ക് മുമ്പ് പോലീസ് പിടികൂടിയെങ്കിലും വേണ്ടത്ര ചോദ്യം ചെയ്യാനോ മോഷണ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കാനോ പോലീസ് തയ്യാറാവാത്തത് കടുത്ത പ്രതിഷേധം ഉയരുകയാണ് .

പോലീസ് നിഷ്ക്രിയത്വം അവസാനിപ്പിച് പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് ലീഗ് പനമരം പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.അല്ലാത്ത പക്ഷം പൊതുജനങ്ങളെ അണിനിരത്തി ശക്തമായ സമരത്തിന് യൂത്ത് ലീഗ് നേതൃത്വം നൽകും.സ്വാലിഹ് ദയരോത്ത്,ഇസഹാഖ് അഞ്ചുകുന്ന്,ജാഫർ കുണ്ടാല,ബാവ ഷാനവാസ്,ഷബ്നാസ് തുടങ്ങിയവർ പങ്കെടുത്തു

  • Related Posts

    ബിയർ കാൻ, ടൈറ്റാനിക് വീൽ, ലോട്ടസ് വീൽ… പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവം

    Spread the love

    Spread the loveകൽപറ്റ ∙ പൂത്തിരിയിലും പടക്കങ്ങളിലും പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവമായി. പടക്കങ്ങളിൽ കേമനായ ഗുണ്ടിനാണ് ഡിമാൻഡ് കൂടുതൽ. ചെറുതും വലുതുമായി വിവിധ തരം ഗുണ്ടുകൾ ഉണ്ട്. 70 രൂപ മുതൽ 300 രൂപ വരെയാണു ഗുണ്ട് പായ്ക്കറ്റിനു…

    സ്വകാര്യ ബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം

    Spread the love

    Spread the love      അമ്പലവയൽ: സ്വകാര്യബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം. ബത്തേരി – എടക്കൽ- അമ്പലവയൽ വഴി സർവീസ് നടത്തുന്ന അംബിക ഗണേഷ് ബസ്സും ജീപ്പുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റ്.ഇയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രി…

    Leave a Reply

    Your email address will not be published. Required fields are marked *