പുള്ളിപുലി വനം വകുപ്പിൻ്റെ കൂട്ടിൽ കുടുങ്ങി:സംഭവം ചീരാലിൽ

Spread the love

 

ചീരാൽ: പുളിഞ്ചാൽ  വേടൻകോട് എസ്റ്റേറ്റിൽ കഴിഞ്ഞ ദിവസം വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ മൂന്ന് വയസ് തോന്നിക്കുന്ന ആൺ പുള്ളിപുലി കുടുങ്ങി. പുലിയെ കുപ്പാടിയിലേക്ക് കൊണ്ടുപോയി. മുന്നൂറ് ഏക്കറോളം വരുന്ന എസ്റ്റേറ്റിന്റെ പല ഭാഗവും കാട് മൂടി കിടക്കുകയാണ്. പുലി, കരടി, പന്നി, കാട്ടാട്, മയിൽ, കുരങ്ങ്, തുടങ്ങിയവയുടെ താവളമാണിവിടെ കൂടുകൾ സ്ഥാപിച്ച് ഇവയെ പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ചീരാലിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ 6 മാസത്തിനിടെ അൻപതോളം വളർത്തുമൃഗങ്ങളെ വന്യമൃഗങ്ങൾ ആക്രമിച്ചിട്ടുണ്ട്. കൂടാതെ കോഴികളെയും കൊന്ന് ഭക്ഷിച്ചു. വന്യമൃഗ ആക്രമണത്തിൽ പരിക്ക് പറ്റി കിടക്കുന്ന വർക്കും, കൃഷിയും വളർത്തുമൃഗങ്ങളും നഷ്ടപ്പെട്ടവർക്കും

കാലതാമസം കൂടാതെ നഷ്ടപരിഹാരം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. വനം വകുപ്പിന്റെ നിസംഗത തുടർന്നാൽ ശക്തമായ ജനരോഷം ഉയരുമെന്ന മുന്നറിയിപ്പും നൽകി .   കെ സി കെ തങ്ങൾ,അദ്ധ്യക്ഷത വഹിച്ചു. ജെഎ രാജു, . റ്റി കെ രാധാകൃഷ്ണൻ, ടി ഗംഗാധരൻ, വി എസ് സദാശിവൻ,എ സലിം എന്നിവർ സംസാരിച്ചു.

  • Related Posts

    ബിയർ കാൻ, ടൈറ്റാനിക് വീൽ, ലോട്ടസ് വീൽ… പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവം

    Spread the love

    Spread the loveകൽപറ്റ ∙ പൂത്തിരിയിലും പടക്കങ്ങളിലും പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവമായി. പടക്കങ്ങളിൽ കേമനായ ഗുണ്ടിനാണ് ഡിമാൻഡ് കൂടുതൽ. ചെറുതും വലുതുമായി വിവിധ തരം ഗുണ്ടുകൾ ഉണ്ട്. 70 രൂപ മുതൽ 300 രൂപ വരെയാണു ഗുണ്ട് പായ്ക്കറ്റിനു…

    സ്വകാര്യ ബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം

    Spread the love

    Spread the love      അമ്പലവയൽ: സ്വകാര്യബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം. ബത്തേരി – എടക്കൽ- അമ്പലവയൽ വഴി സർവീസ് നടത്തുന്ന അംബിക ഗണേഷ് ബസ്സും ജീപ്പുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റ്.ഇയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രി…

    Leave a Reply

    Your email address will not be published. Required fields are marked *