വർഷങ്ങൾ നീണ്ട വൈരാഗ്യം, പതിനെട്ടാം ജന്മദിനത്തിന് തലേദിവസം അരുംകൊലപാതകം; പിതാവും മകനും അറസ്റ്റിൽ

Spread the love

ന്യൂഡൽഹി ∙ വർഷങ്ങൾ നീണ്ട വൈരാഗ്യത്തിന്റെ പേരിൽ മധ്യവയ്സകനെ കൊലപ്പെടുത്തിയ പിതാവും മകനും അറസ്റ്റിൽ. തെക്കൻ ഡൽഹിയിലെ മാൽവിയ നഗറിലാണ് ഖുഷി റാമും (47) പതിനെട്ടു വയസ്സുകാരനായ അദ്ദേഹത്തിന്റെ മകനും അറസ്റ്റിലായത്. കൊലപാതകത്തിൽ ഉൾപ്പെട്ട തന്റെ മകന്റെ പതിനെട്ടാം ജന്മദിനത്തിന് ഒരു ദിവസം മുൻപാണ് ഖുഷി റാം ക്രൂരകൃത്യം നടത്തിയത്. ജുവനൈൽ നിയമത്തിലെ വ്യവസ്ഥകളുടെ ആനുകൂല്യം ലഭിക്കാൻ വേണ്ടിയാണ് ഇതെന്ന് പൊലീസ് പറഞ്ഞു.

 

സ്വത്തുമായി ബന്ധപ്പെട്ട തർക്കത്തിനിടെ വർഷങ്ങൾക്കു മുൻപ് ഇരയായ ലഖ്പത് സിങ് (56) ഖുഷി റാമിനെ ശാരീരികമായി ആക്രമിച്ചിരുന്നു. ഇതിനുപിന്നാലെ 9 മാസത്തോളം ഖുഷി റാം കിടപ്പിലായി. തുടർന്നാണ് മകനോടൊപ്പം ചേർന്ന് ഖുഷി റാം പ്രതികാരത്തിനു പദ്ധതിയിട്ടതെന്ന് അങ്കിത് ചൗഹാൻ പറഞ്ഞു.

 

ബീഗംപുരിലെ വിജയ് മണ്ഡൽ പാർക്കിൽ പ്രഭാത നടത്തത്തിനിടെ ലഖ്പത് സിങ്ങിനെ ഖുഷി റാമും മകനും ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ചാണ് ആക്രമിച്ചത്. ഇതിനുശേഷം വെടിയുതിർക്കുക ആയിരുന്നു. അബോധാവസ്ഥയിൽ എയിംസിൽ പ്രവേശിപ്പിച്ചെങ്കിലും ലഖ്പത് മരിച്ചുവെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു. 55 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന 650 ലധികം സിസി ടിവി ക്യാമറകൾ പരിശോധിച്ചതിനു ശേഷമാണ് അന്വേഷണസംഘം പ്രതികളെ കണ്ടെത്തിയത്.

 

ഇര കാരണം ഉണ്ടായ ആക്രമണത്തിനും അപമാനത്തിനും പ്രതികാരം ചെയ്യാൻ വർഷങ്ങളായി ഖുഷിറാം കാത്തിരിക്കുക ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗൂഢാലോചനയുടെ പൂർണവിവരങ്ങൾ അന്വേഷിക്കുന്നതിനും, കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും മറ്റും കണ്ടെത്തുന്നതിനും കൂടുതൽ അന്വേഷണം ആവശ്യമാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

  • Related Posts

    വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിച്ചു; കണ്ണൂരിൽ ബിസിനസുകാരൻ അറസ്റ്റിൽ

    Spread the love

    Spread the loveകണ്ണൂർ ∙ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന പരാതിയിൽ ബിസിനസുകാരൻ അറസ്റ്റിൽ. കോട്ടയം സ്വദേശിനിയു‌ടെ പരാതിയിൽ കണ്ണൂർ കിഴുന്നയിലെ സജിത്തിനെയാണ് (52) എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.   2015നും 2020നും…

    വിവാഹമോചനം നിഷേധിച്ചു, ഭർത്താവിനെ കൊല്ലാൻ നിർദേശിച്ച് ഭാര്യ; വനത്തിനുള്ളിൽ കൊണ്ടുപോയി കത്തിച്ച് സഹോദരൻ

    Spread the love

    Spread the loveമുംബൈ ∙ മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയും മൂന്നു പേരും അറസ്റ്റിൽ‌. വിവാഹമോചനം നിഷേധിച്ചതിനെ തുടർന്നാണ് കൊലപാതകം. ഭാര്യ ഹസീന മെഹബൂബ് ഷെയ്ഖ്, സഹോദരൻ ഫയാസ് സാക്കിർ ഹുസൈൻ ഷെയ്ഖ് (35) എന്നിവരും കൊലപാതകത്തിനു…

    Leave a Reply

    Your email address will not be published. Required fields are marked *