ഭാര്യയെയും ഭാര്യാ സഹോദരനെയും കൊലപ്പെടുത്തി; പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു

Spread the love

നോയിഡ∙ ഭാര്യയെയും ഭാര്യാ സഹോദരനെയും ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തിയതിനു ശേഷം യുവാവ് തൂങ്ങിമരിച്ചു. തിങ്കളാഴ്ച നോയിഡയിലാണ് ജസ്വന്തി (21), സഹോദരൻ തേജ് പ്രകാശ് (6) എന്നിവരെ പപ്പു ലാൽ (22) ചുറ്റിക ഉപയോഗിച്ചു അടിച്ചു കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം ഇയാൾ മുറിയിൽ സിലിങ് ഫാനിന്റെ കൊളുത്തിൽ തൂങ്ങിമരിക്കുകയായിരുന്നു.

 

പത്ത് ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ ഉത്തർപ്രദേശിലെ പിലിഭിത്ത് ജില്ലയിൽ നിന്നും നോയിഡയിലുള്ള ഭാര്യയുടെ വീട്ടിലേക്ക് എത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു. ഇയാൾ മാനസിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നെന്നും അവർ പറഞ്ഞു. ഇതാകാം കൊലപാതകത്തിനു പിന്നിലെ കാരണമെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടി. പൊലീസും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു.

  • Related Posts

    വാഹനാപകടത്തിൽ യുവതിയ്ക്ക് പരുക്കേറ്റു; ശാരീരികമായി ഉപദ്രവിച്ച് വ്യാപാരി, കേസ്

    Spread the love

    Spread the loveകായംകുളം∙ ദേശീയ പാതയിൽ ഓട്ടോറിക്ഷ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വ്യാപാരി വ്യവസായി യൂണിറ്റ് ഭാരവാഹി ഉപദ്രവിച്ചതായി കേസ്. വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദിനെതിരെയാണ് കേസ്. ഈ…

    അഞ്ചു വയസ്സുകാരനെ പീഡിപ്പിച്ച് സ്കൂൾ ജീവനക്കാരൻ; ജനനേന്ദ്രിയം മുറിച്ചുമാറ്റി, കഴുത്തറുത്ത് കൊന്നു

    Spread the love

    Spread the loveപട്ന ∙ ബിഹാറിലെ ജെഹാനാബാദിലുള്ള റസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ അഞ്ചു വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ സ്കൂൾ കാന്റീനിലെ ജീവനക്കാരനായ മുകേഷ് (46) അറസ്റ്റിൽ. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് മുകേഷിന്റെ മൊഴി.   കൊലപാതകത്തിന്…

    Leave a Reply

    Your email address will not be published. Required fields are marked *