വീസ മാനദണ്ഡത്തിൽ വൻ മാറ്റവുമായി യുഎഇ: ബന്ധുക്കളെയും സുഹൃത്തുക്കളെയും സ്പോൺസർ ചെയ്യാൻ ഉയർന്ന ശമ്പളം നിർബന്ധം

Spread the love

ദുബായ്∙ യുഎഇയിലേക്ക് സന്ദർശകരെ സ്പോൺസർ ചെയ്യുന്ന പ്രവാസികൾക്കുള്ള സാമ്പത്തിക മാനദണ്ഡങ്ങൾ നിശ്ചയിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി). സന്ദർശക വീസ നിയമങ്ങളിൽ സമഗ്രമായ മാറ്റങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുഎഇ നിവാസികൾക്ക് ബന്ധുക്കളെയും സുഹൃത്തുക്കളെയും കൊണ്ടുവരുന്നതിന് മാസ വരുമാന പരിധി നിശ്ചയിച്ചത്.

 

പുതിയ നിയമപ്രകാരം, ഒരാൾക്ക് അടുത്ത ബന്ധുക്കളെ യുഎഇയിലേക്ക് സ്പോൺസർ ചെയ്യണമെങ്കിൽ മാസം കുറഞ്ഞത് 4,000 ദിർഹം ശമ്പളം ഉണ്ടായിരിക്കണം. എന്നാൽ, വെല്ലുവിളി ഉയർത്തുന്നത് അടുത്ത ബന്ധുക്കളല്ലാത്തവരെ കൊണ്ടുവരുമ്പോളാണ്. രണ്ടാം തലത്തിലോ മൂന്നാം തലത്തിലോ ഉള്ള ബന്ധുക്കളെ (Second- or third-degree relatives) സ്പോൺസർ ചെയ്യണമെങ്കിൽ പ്രവാസിയുടെ മാസവരുമാനം 8,000 ദിർഹത്തിൽ കുറയാൻ പാടില്ല. ഇതിലും ഉയർന്ന ശമ്പളമാണ് സുഹൃത്തുക്കളെ സ്പോൺസർ ചെയ്യാൻ വേണ്ടത്; അവർക്ക് കുറഞ്ഞത് 15,000 ദിർഹം മാസശമ്പളം നിർബന്ധമാണ്.

 

സുതാര്യത ഉറപ്പുവരുത്തുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് ഈ മാറ്റങ്ങൾ വരുത്തിയതെന്നാണ് ഐസിപിയുടെ വിശദീകരണം. വീസകളുടെ കാലാവധി, പുതിയ നാല് വീസ വിഭാഗങ്ങളുടെ അവതരണം എന്നിവ ഉൾപ്പെടെയുള്ള മറ്റ് നിയമ പരിഷ്കാരങ്ങൾക്കൊപ്പം സ്പോൺസർഷിപ്പ് നിയമങ്ങളിലെ ഈ ശമ്പള പരിധി പ്രവാസി സമൂഹത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.

 

കൂടാതെ, എൻജിനീയറിങ്, എഐ., വിനോദം തുടങ്ങിയ മേഖലകളിലെ വിദഗ്ധർക്കായി പുതിയ വീസകൾ, വിധവകൾക്കും വിവാഹമോചിതർക്കും സ്പോൺസറില്ലാതെ താമസാനുമതി എന്നിവയും പുതിയ നിയമങ്ങളുടെ ഭാഗമായി യുഎഇ പ്രഖ്യാപിച്ചിട്ടുണ്ട്.

  • Related Posts

    സൗദി സന്ദർശകർക്ക് ആശ്വാസമായി പുതിയ നിയമം; തിരിച്ചറിയൽ രേഖയായി ‍ഡിജിറ്റൽ ഐഡി മതി

    Spread the love

    Spread the loveസൗദി അറേബ്യയില്‍ സന്ദര്‍ശനത്തിന് എത്തുന്നവര്‍ത്ത് ആശ്വാസമായി പുതിയ പ്രഖ്യാപനം. സന്ദര്‍ശക വീസയിലെത്തുന്നവര്‍ക്ക് രാജ്യത്തിനകത്ത് തിരിച്ചറിയല്‍ രേഖയായി ഇനി മുതല്‍ ഡിജിറ്റല്‍ ഐഡി നല്‍കിയാല്‍ മതിയെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു. രാജ്യത്തിനകത്ത് യാത്ര ചെയ്യുമ്പോഴും വിവിധ ഔദ്യോഗിക കേന്ദ്രങ്ങളിലും…

    അഹമ്മദാബാദ് വിമാനാപകടം: ലണ്ടനിലേക്കയച്ച മൃതദേഹങ്ങളിൽ അപകടകരമാം വിധം ഉയർന്നതോതിൽ രാസസാന്നിധ്യം

    Spread the love

    Spread the loveലണ്ടൻ ∙ അഹമ്മദാബാദ് എയർ ഇന്ത്യ വിമാനദുരന്തത്തിൽ മരിച്ച ബ്രിട്ടിഷ് പൗരന്മാരുടെ മൃതദേഹങ്ങൾ കൈകാര്യം ചെയ്ത ലണ്ടൻ മോർച്ചറി ജീവനക്കാർക്ക് അപകടകരമാം വിധം രാസവസ്തു വിഷബാധയേറ്റതായി റിപ്പോർട്ട്. വെസ്റ്റ്മിൻസ്റ്റർ പബ്ലിക് മോർച്ചറിയിലെ ജീവനക്കാർക്കാണ് രാസവസ്തു ബാധയേറ്റത്. ലണ്ടനിലേക്ക് അയച്ച…

    Leave a Reply

    Your email address will not be published. Required fields are marked *