5 വയസ്സുകാരന്റെ തല അറുത്ത് മാറ്റി, ശരീരം വികൃതമാക്കി, അരുംകൊല അമ്മുടെ മുന്നിൽ വെച്ച്

Spread the love

ഭോപാൽ ∙ മധ്യപ്രദേശിൽ മാനസിക വെല്ലുവിളി നേരിടുന്നയാൾ അഞ്ച് വയസ്സുകാരനെ അമ്മയുടെ മുന്നിൽ വച്ച് തലയറുത്തു കൊലപ്പെടുത്തി. 25 വയസ്സുകാരനായ മഹേഷ് എന്ന യുവാവാണ് അഞ്ചു വയസ്സുകാരനായ വികാസിനെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവം അറിഞ്ഞെത്തിയ പ്രദേശവാസികളുടെ മർദനത്തിൽ മഹേഷ് കൊല്ലപ്പെട്ടു.

 

ബൈക്കിൽ എത്തിയ മഹേഷ് യാതൊരു മുൻപരിചയവുമില്ലാത്ത വീട്ടിനുള്ളിലേക്ക് കയറുകയായിരുന്നു. വീട്ടിലുള്ളവരാരും മഹേഷിനെ ഒരിക്കൽ പോലും കണ്ടിട്ടില്ല. വീട്ടിൽ കിടന്നിരുന്ന മൂർച്ഛയുള്ള വസ്തു കൊണ്ട് മഹേഷ് കുട്ടിയെ ആക്രമിച്ചു. കുട്ടിയുടെ കഴുത്ത് ഉടലിൽ നിന്ന് മുറിച്ചുമാറ്റിയാണ് അരുംകൊല നടത്തിയത്. തുടർന്ന് മഹേഷ് വികാസിന്റെ തോളിൽ ഉൾപ്പെടെ അടിച്ച് ശരീരം വികൃതമാക്കി.

 

വികാസിനെ രക്ഷിക്കാൻ ശ്രമിച്ച മാതാവിനും ആക്രമണത്തിനിടയിൽ പരുക്കേറ്റു. മാതാവിന്റെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തുകയായിരുന്നു. പൊലീസ് എത്തും മുന്നേ ഗ്രാമവാസികൾ വികാസിനെ മർദിച്ചു. ജനക്കൂട്ടത്തിന്റെ മർദനത്തെ തുടർന്ന് ആശുപത്രിയിലേക്കുള്ള വഴിയിൽ പ്രതി മരിച്ചുവെന്ന് പൊലീസ് പറഞ്ഞു.

 

കുറ്റകൃത്യം അങ്ങേയറ്റം ഹൃദയഭേദകം ആണെന്ന് ധാർ പൊലീസ് സൂപ്രണ്ട് മായങ്ക് അവസ്തി പറഞ്ഞു. മഹേഷ് മാനസികമായി അസ്ഥിരനായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്നും മനസ്സിലാക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനു ശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാമെന്നും മായങ്ക് അവസ്തി പറഞ്ഞു.

 

അലിരാജ്പുർ ജില്ലയിലെ ജോബത് ബാഗ്ഡി സ്വദേശിയാണ് മഹേഷ് എന്ന് അന്വേഷണത്തിൽ വ്യക്തമായി. കഴിഞ്ഞ മൂന്നുനാലു ദിവസങ്ങളായി അദ്ദേഹം മാനസികമായി അസ്വസ്ഥനാണെന്നും വീട്ടിൽ നിന്ന് കാണാതായതായും കുടുംബം പൊലീസിനോട് പറഞ്ഞു. ദാരുണമായ കൊലപാതകത്തിന് ഒരു മണിക്കൂർ മുൻപ്, അടുത്തുള്ള കടയിൽ നിന്നും സാധനങ്ങൾ മോഷ്ടിക്കാൻ മഹേഷ് ശ്രമിച്ചിരുന്നു.

  • Related Posts

    ഇന്ത്യൻ പൗരത്വം ഉണ്ടായിട്ടും നാടുകടത്തപ്പെട്ട ഗർഭിണിയെയും കുട്ടിയെയും തിരികെ എത്തിച്ചു; നടപടി സുപ്രീംകോടതി നിർദേശത്തിന് പിന്നാലെ

    Spread the love

    Spread the loveന്യൂഡൽഹി∙ ഇന്ത്യൻ പൗരത്വം ഉണ്ടായിരുന്നിട്ടും ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട ഗർഭിണിയെയും എട്ടു വയസുളള മകനെയും തിരികെ എത്തിച്ചു. സുപ്രീംകോടതി നിർദേശത്തിനു പിന്നാലെയാണ് ഇരുവരെയും ഇന്ത്യയിലേക്ക് എത്തിച്ചത്. ബുധനാഴ്ചയാണ് ഇരുവരെയും ബംഗ്ലാദേശിൽ നിന്ന് തിരികെ കൊണ്ടുവരാൻ സുപ്രീം കോടതി കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചത്.…

    ഇന്നും വിമാന സർവീസുകൾ മുടങ്ങും

    Spread the love

    Spread the loveന്യൂഡൽഹി ∙ രാജ്യത്ത് ഇന്നും ആഭ്യന്തര – രാജ്യാന്തര വിമാന സർ‌വീസുകൾ താറുമാറാകും. സർവീസുകൾ മുടങ്ങുമെന്ന് ഇൻഡിഗോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ ഇന്നലെ രാത്രി വൈകിയും ഇന്നും പ്രതിഷേധം തുടരുകയാണ്. അടിയന്തര യാത്രകൾക്കായി എത്തുന്നവർക്ക് വരെ…

    Leave a Reply

    Your email address will not be published. Required fields are marked *