‘ഡോക്ടറാകാന്‍ താല്‍പര്യമില്ല’; നീറ്റില്‍ 99.99% നേടിയ 19-കാരന്‍ അഡ്മിഷന് പുറപ്പെടാനിരുന്ന ദിവസം ജീവനൊടുക്കി

Spread the love

മുംബൈ: നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥി, ഡോക്ടറാകാന്‍ താല്‍പര്യമില്ലെന്ന് കുറിപ്പെഴുതിവെച്ച് ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ചന്ദര്‍പുര്‍ ജില്ലയിലെ നവര്‍ഗാവിലാണ് സംഭവം. അനുരാഗ് അനില്‍ ബൊര്‍കാര്‍ എന്ന പത്തൊന്‍പതുകാരനാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഉത്തര്‍ പ്രദേശിലെ ഗോരഖ്പുർ മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടുന്നതിനായി പുറപ്പെടേണ്ട ദിവസമായിരുന്നു സംഭവം.

 

2025 നീറ്റ് യുജി പരീക്ഷയില്‍ 99.99 ശതമാനം മാര്‍ക്ക് നേടിയ അനുരാഗിന് ഒബിസി വിഭാഗത്തില്‍ ദേശീയതലത്തില്‍ 1475-ാം റാങ്കുമുണ്ടായിരുന്നു. അനുരാഗിനെ മരിച്ചനിലയില്‍ കണ്ടെത്തിയതിന് അടുത്തുനിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

 

ആത്മഹത്യക്കുറിപ്പിന്റെ ഉള്ളടക്കം അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും തനിക്ക് ഡോക്ടറാകാന്‍ താല്‍പര്യമില്ലെന്നാണ് അനുരാഗ് എഴുതിയിട്ടുള്ളതെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നവര്‍ഗാവ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

  • Related Posts

    മുട്ട പുഴുങ്ങിയപ്പോൾ പുറത്തു വന്നത് പ്ലാസ്റ്റിക് നൂൽ; വീഡിയോ പങ്കുവച്ച് യുവതി

    Spread the love

    Spread the loveപോഷകഗുണമേറെയുള്ള മുട്ട ഒരു നേരമെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുന്ന ആളുകൾ ശ്രദ്ധിക്കാറുണ്ട്. മരുന്നടിച്ച പച്ചക്കറികളെയും ഹോർമോൺ കുത്തിവച്ച മാംസത്തെയും അടുക്കളയുടെ പടികടത്തി കൊണ്ടുവരാൻ മടിക്കുന്നവർ കണ്ണുമടച്ച് മുട്ടയെ തീൻമേശയിലേക്ക് സ്വീകരിക്കാറുണ്ട്. എന്നാൽ മായം കലർന്നിട്ടില്ലെന്ന…

    വിവാഹവേദിയിൽ വധുവിനെ കാമുകന്‍ വെടിവച്ചു; പ്രണയപ്പകയെന്ന് പൊലീസ്

    Spread the love

    Spread the loveബിഹാർ∙ വിവാഹച്ചടങ്ങുകൾക്കിടെ വധുവിനെ കാമുകൻ വെടിവെച്ചു. ദീനബന്ധു എന്നയാളാണ് വധുവായ ആരതി കുമാരിയെ (18) ആക്രമിച്ചത്. വരനോടൊപ്പം സ്റ്റേജിൽ നിൽക്കുകയായിരുന്നു ആരതി. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചുറ്റുമുണ്ടായിരുന്നു. ഇതിനിടെയാണ് സ്റ്റേജിന് മുന്നിൽ കൂടിയിരുന്ന അതിഥികൾക്കിടയിൽ നിന്ന് ദീനബന്ധു ആരതിക്ക് നേരെ…

    Leave a Reply

    Your email address will not be published. Required fields are marked *