കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ചു; ഇരുപതോളം പേർക്ക് പരിക്ക്

Spread the love

തിരുവനന്തപുരം ∙വട്ടപ്പാറ മരുതൂർ പാലത്തിൽ കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ചു. അപകടത്തിൽ ഇരുപതോളം പേർക്ക് പരുക്കേറ്റുവെന്നാണ് വിവരം. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. കുടുങ്ങിക്കിടന്ന ലോറി ഡ്രൈവറെയും കെഎസ്ആർടിസി ഡ്രൈവറെയും അര മണിക്കൂറോളമെടുത്ത് വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

തിരുവനന്തപുരം – പത്തനംതിട്ട കെഎസ്ആർടിസി ബസ്സാണ് അപകടത്തിൽപെട്ടത്. തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട കെഎസ്ആർടിസി ബസ് എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയോടെയാണ് അപകടമുണ്ടായത്. 26 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പരുക്കേറ്റ 12 പേരെ ഇതുവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് എംസി റോഡിൽ ഗതാഗത കുരുക്കുണ്ടാകാൻ സാധ്യതയുണ്ട്.

  • Related Posts

    പങ്കാളിയുടെ ഭീഷണി, 2024ൽ അച്ഛൻ വാനിലടച്ച കുട്ടിയ്ക്ക് മോചനം, നഗ്നനും നടക്കാനുമാകാതെ ഒൻപതുകാരൻ

    Spread the love

    Spread the loveപാരീസ്: ഒന്നരക്കൊല്ലത്തോളം അച്ഛൻ വാനിൽ പൂട്ടിയിട്ടിരുന്ന ഒൻപതുകാരനെ പോലീസ് രക്ഷപ്പെടുത്തി. നവംബർ 2024 മുതൽ ഫ്രാൻസിലെ കിഴക്കൻ ഭാഗത്തുള്ള ഹാഗൻബാക്കിലാണ് സംഭവം. കുട്ടിയെ നഗ്നനായും ഗുരുതരമായി പോഷകാഹാരക്കുറവോടെയുമാണ് കണ്ടെത്തിയത്. നീണ്ടകാലം വാനിൽത്തന്നെ കഴിഞ്ഞതിനാൽ നടക്കാനുള്ള കഴിവ് നഷ്ടപ്പെട്ടിരുന്നു. ചവറുകൂനയുടെ…

    ചരിത്രം കുറിച്ച് ആര്‍ട്ടെമിസ് 2 സംഘം; പത്ത് ദിവസത്തെ ചന്ദ്ര യാത്ര കഴിഞ്ഞ് ഒറൈണ്‍ പേടകം ഭൂമിയില്‍ തിരിച്ചെത്തി

    Spread the love

    Spread the loveന്യൂയോര്‍ക്ക്: ചരിത്രം കുറിച്ച് ആര്‍ട്ടെമിസ് 2 സംഘം ഭൂമിയിലേക്ക് തിരിച്ചെത്തി. ചന്ദ്രനെ ചുറ്റിയ പേടകം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചത്. 5.37ന് സാന്റിയാഗോ തീരത്തോട് ചേര്‍ന്ന് ശാന്ത സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന്നു. അമ്പത്തിനാല്…

    Leave a Reply

    Your email address will not be published. Required fields are marked *