പീഡനം ഫോണില്‍ പകര്‍ത്തി ആസ്വദിക്കും- ജയേഷിന് ആവേശം, രശ്മിക്ക് ഉന്മാദം; അതിക്രൂരമെന്ന് പോലീസ്

Spread the love

പത്തനംതിട്ട: യുവാക്കളെ ഹണിട്രാപ്പിൽ കുടുക്കി ആക്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേരളം ഇതുവരെ കേട്ടിട്ടില്ലാത്ത തരത്തിലുള്ള ക്രൂരമായ പീഡനമാണ് യുവാക്കൾ നേരിടേണ്ടിവന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം. കെട്ടിത്തൂക്കിയിട്ട് മർദ്ദിക്കുകയും നഖത്തിനടിയിൽ മൊട്ടുസൂചി കുത്തിയിറക്കി വേദനിപ്പിക്കുകയും ചെയ്തുവെന്നാണ് മർദ്ദനത്തിനിരയായ യുവാവ് പോലീസിനോട് പറഞ്ഞിരിക്കുന്നത്.

 

സംഭവത്തിൽ ചരൽക്കുന്ന് സ്വദേശികളാ ജയേഷ്, ഭാര്യ രശ്മി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭർത്താവ് തന്നെ ആക്രമിക്കുമ്പോൾ രശ്മി അത് മൊബൈലിൽ പകർത്തി ആസ്വദിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. പണം തട്ടാനുള്ള ശ്രമങ്ങൾക്ക് പുറമെ ആഭിചാരപ്രവർത്തനങ്ങളും ആ വീട്ടിൽ നടക്കാറുണ്ടായിരുന്നുവെന്നാണ് മർദ്ദനമേറ്റ റാന്നി സ്വദേശിയായ യുവാവ് പറയുന്നത്.

 

നഖത്തിനടിയിൽ മൊട്ടുസൂചി കയറ്റുമ്പോഴും മർദ്ദിക്കുമ്പോഴും രക്തം കാണുമ്പോഴും സന്തോഷമായിരുന്നു ഇരുവരുടെയും മുഖത്തെന്നാണ് യുവാവ് പറയുന്നത്.

 

തിരുവോണ ദിവസം സദ്യനൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് യുവാവിനെ ആക്രമിച്ചത്. റാന്നി സ്വദേശിയും അറസ്റ്റിലായ ജയേഷും സുഹൃത്തുക്കളായിരുന്നുവെന്നാണ് വിവരം. ഈ സൗഹൃത്തിന്റെ പുറത്താണ് ജയേഷിന്റെ ക്ഷണം സ്വീകരിച്ച് ഓണസദ്യ ഉണ്ണാനായി ജയേഷിന്റെ വീട്ടിലെത്തിയത്.

 

ജയേഷിനേക്കാൾ കൂടുതൽ പീഡനപ്രവൃത്തികൾ കണ്ട് ഉന്മാദാവസ്ഥയിൽ രശ്മിയെത്തിയെന്നാണ് യുവാവ് പറയുന്നത്. കണ്ടുനിൽക്കാനാകാത്ത ദൃശ്യങ്ങളാണ് രശ്മിയുടെ ഫോണിൽ നിന്ന് കിട്ടിയതെന്നാണ് പോലീസ് പറയുന്നത്. തലയൊഴിച്ച് ശരീരത്തിന്റെ ബാക്കിയെല്ലായിടത്തും മർദ്ദിച്ച് പരിക്കേൽപ്പിച്ചു.

 

മറ്റൊരു യുവാവും ക്രൂരമായ പീഡനത്തിനിരയായതായാണ് വിവരം. പീഡനമേറ്റ് മൃതപ്രായരായ യുവാക്കളെ പിന്നീട് വഴിയിലുപേക്ഷിക്കുകയായിരുന്നു.

 

ആലപ്പുഴ, പത്തനംതിട്ട റാന്നി സ്വദേശികളായ രണ്ട് യുവാക്കളാണ് ക്രൂരമർദനത്തിന് ഇരയായത്. തിരുവോണ നാളിലാണ് ഒരാൾ പീഡനത്തിനിരയായത്. വീട്ടിലേക്ക് വിളിച്ചുവരുത്തിയതിന് ശേഷം

വിവസ്ത്രരാക്കി യുവതിയുമായി ലൈംഗികബന്ധത്തിലേർപ്പെടുന്ന തരത്തിൽ അഭിനയിപ്പിച്ച് ദൃശ്യങ്ങൾ പകർത്തുകയും ശേഷം ജയേഷും രശ്മിയും ചേർന്ന് കൈകൾ കെട്ടുകയും കെട്ടിത്തൂക്കി മർദിക്കുകയുമായിരുന്നു.

 

ഒരു യുവാവിന്റെ ലൈംഗികാവയവത്തിൽ 23 സ്റ്റാപ്ലർ പിന്നുകൾ അടിച്ചതായും വിവരമുണ്ട്. കൈയിലെ നഖം പ്ലയർ ഉപയോഗിച്ച് അമർത്തിയും പീഡനമുണ്ടായി. പ്രതികൾ സൈക്കോ മനോനിലയുള്ളവരെന്നാണ് പോലീസ് പറയുന്നത്.

  • Related Posts

    ബീഫ് ഫ്രൈയെ ചൊല്ലി യുവാക്കൾ തമ്മിൽ സംഘർഷം, പൊലീസ് എത്തിയിട്ടും അടി; ഒടുവിൽ പിടിച്ചുമാറ്റി

    Spread the love

    Spread the loveകോഴിക്കോട്∙ നടക്കാവില്‍ ബീഫ് ഫ്രൈയെ ചൊല്ലി യുവാക്കള്‍ തമ്മിൽ കയ്യാങ്കളി. ഹോട്ടലിലെത്തിയ സംഘവും മറ്റൊരു സംഘവുമായാണ് സംഘർഷമുണ്ടായത്. ഹോട്ടലിൽ നിന്ന് ബീഫ് ഫ്രൈ വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ടതാണ് പ്രകോപന കാരണം. മര്‍ദനത്തില്‍ പരുക്കേറ്റയാളെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടക്കാവിലെ…

    വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിച്ചു; കണ്ണൂരിൽ ബിസിനസുകാരൻ അറസ്റ്റിൽ

    Spread the love

    Spread the loveകണ്ണൂർ ∙ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന പരാതിയിൽ ബിസിനസുകാരൻ അറസ്റ്റിൽ. കോട്ടയം സ്വദേശിനിയു‌ടെ പരാതിയിൽ കണ്ണൂർ കിഴുന്നയിലെ സജിത്തിനെയാണ് (52) എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.   2015നും 2020നും…

    Leave a Reply

    Your email address will not be published. Required fields are marked *