താഴെ സ്കൂൾ, മുകളില്‍ ലഹരിമരുന്ന് ‘ലാബ്’; മാഫിയാ തലവനായ സ്കൂൾ ഡയറക്ടർ അറസ്റ്റിൽ

Spread the love

ഹൈദരാബാദ്∙ സ്വകാര്യ സ്കൂളിൽ പ്രവർത്തിച്ചിരുന്ന വൻ ലഹരിമരുന്ന് ഉൽപാദന കേന്ദ്രം കണ്ടെത്തി ഹൈദരാബാദ് പൊലീസ്. സ്കൂൾ കെട്ടിടത്തിന്റെ താഴത്തെ നിലയിലും ഒന്നാംനിലയിലും ക്ലാസ് റൂമുകൾ പ്രവർത്തിച്ചപ്പോൾ രണ്ടാംനില മുഴുവനായും ലഹരിമരുന്നു നിർമാണ കേന്ദ്രമാക്കി മാറ്റുകയായിരുന്നു. സംഭവത്തിൽ സ്കൂൾ ഡയറക്ടർ മലേല ജയപ്രകാശ് ഗൗഡ് ഉൾപ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഡയറക്ടറുടെ നേതൃത്വത്തിലാണു സ്കൂളിനെ ലഹരിമരുന്നു നിർമാണ കേന്ദ്രമാക്കി മാറ്റിയതെന്നു പൊലീസ് കണ്ടെത്തി.

 

അൽപ്രാസൊലാം എന്ന ലഹരിമരുന്നാണ് ഇവിടെ നിർമിച്ചുകൊണ്ടിരുന്നത്. കള്ളിൽ മായംകലർത്താൻ ഉപയോഗിക്കുന്ന നിരോധിത വസ്തുവാണിത്. സ്കൂളിന്റെ രണ്ടാംനിലയിലാണ് കെമിസ്ട്രി ലാബ്. ഇവിടം പരിശോധിച്ച തെലങ്കാന പൊലീസിന്റെ ലഹരി വിരുദ്ധ സേനയായ ‘ഈഗിൾ’ കണ്ടെത്തിയത് അൽപ്രാസൊലാം നിർമാണത്തിനായുള്ള എട്ടു റിയാക്ടറുകളും ഡ്രയറുകളുമാണ്. ഇവിടെ ഉൽപ്പാദിപ്പിച്ചിരുന്ന ലഹരിമരുന്ന് വിവിധ മദ്യ ഡിപ്പോകൾക്കാണു വിറ്റിരുന്നതെന്നും കണ്ടെത്തി.

 

ഏഴു കിലോഗ്രാം അൽപ്രാസൊലാം, വൻ തോതിൽ അസംസ്കൃത രാസവസ്തുക്കൾ, 21 ലക്ഷം രൂപ, നിർമാണ ഉപകരണങ്ങൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. ആറു മാസമായി ഈ നിർമാണ കേന്ദ്രം സ്കൂളിൽ പ്രവർത്തിച്ചിരുന്നുവെന്നാണു പൊലീസ് പറയുന്നത്. സ്കൂൾ അവധി ദിവസമായ ഞായറാഴ്ചകളിലാണ് ഇവിടെ നിന്നു ലഹരിമരുന്ന് പുറത്തേക്കു കടത്തിയിരുന്നത്.

  • Related Posts

    350 ലധികം അശ്ലീല വിഡിയോകള്‍, പീഡിപ്പിച്ചത് 180 ലധികം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ചൂഷണത്തിനിരയാക്കി; ‘പ്രണയക്കെണി’യൊരുക്കിയ 19കാരന്‍ പിടിയില്‍

    Spread the love

    Spread the loveമുംബൈ: മഹാരാഷ്ട്രയിലെ അമരാവതിയില്‍ 180 ലധികം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും അശ്ലീല വിഡിയോകള്‍ ചിത്രീകരിക്കുകയും ചെയ്‌തെന്ന പരാതിയില്‍ മുഹമ്മദ് അയാസ് എന്ന തന്‍വീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമരാവതിയിലെ പരത്വാഡ സ്വദേശിയായ 19 കാരനെതിരെ ബിജെപി…

    വാഹനാപകടത്തിൽ യുവതിയ്ക്ക് പരുക്കേറ്റു; ശാരീരികമായി ഉപദ്രവിച്ച് വ്യാപാരി, കേസ്

    Spread the love

    Spread the loveകായംകുളം∙ ദേശീയ പാതയിൽ ഓട്ടോറിക്ഷ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വ്യാപാരി വ്യവസായി യൂണിറ്റ് ഭാരവാഹി ഉപദ്രവിച്ചതായി കേസ്. വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദിനെതിരെയാണ് കേസ്. ഈ…

    Leave a Reply

    Your email address will not be published. Required fields are marked *