കൃഷ്ണൻകുട്ടിക്ക് ‘ഓണക്കോടി’; മകന്റെ വീടിന്റെ പാലുകാച്ചൽ ദിനത്തിൽ പിതാവിനു കേരള ലോട്ടറി ഒന്നാം സമ്മാനം

Spread the love

അലനല്ലൂർ ∙ മകന്റെ വീടിന്റെ പാലുകാച്ചൽ ദിനത്തിൽ പിതാവിനു കേരള ലോട്ടറി ഒന്നാം സമ്മാനം. ഭീമനാട് പെരിമ്പടാരി പുത്തൻപള്ളിയാലിൽ കൃഷ്ണൻകുട്ടിക്കാണ് ഇന്നലെ നറുക്കെടുത്ത കേരള സർക്കാർ സമൃദ്ധി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്. കൂലിപ്പണിക്കാരനായ ഇദ്ദേഹം പല ദിവസങ്ങളിലും മൂന്നും നാലും ടിക്കറ്റുകൾ എടുക്കാറുണ്ട്. ചെറിയ സമ്മാനങ്ങൾ ലഭിക്കാറുണ്ടെങ്കിലും ഒന്നാം സമ്മാനം നേടുന്നത് ആദ്യമാണ്.

 

കേൾക്കാനും സംസാരിക്കാനും കഴിയാത്ത ഇദ്ദേഹത്തിനു ഭാര്യയും മൂന്നു മക്കളുമുണ്ട്. മൂത്ത മകൻ അനീഷ് ബാബുവിന്റെ വീടിന്റെ പാലുകാച്ചൽ ച‌ടങ്ങായിരുന്നു ഇന്നലെ. ഇതിനിടെയാണ് ഒന്നാം സമ്മാനവാർത്ത എത്തിയത്. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം പെരിമ്പടാരിയിലെ ലോട്ടറി വിൽപനക്കാരൻ മാമ്പറ്റ അബ്ദുവിൽ നിന്നു വാങ്ങിയ 4 ടിക്കറ്റുകളിൽ MV122462 എന്ന നമ്പറിനാണു സമ്മാനം ലഭിച്ചത്. ഒന്നാം സമ്മാനം കിട്ടിയ വിവരം ലോട്ടറി വിൽപനക്കാരൻ തന്നെയാണ് ഇദ്ദേഹത്തെ അറിയിച്ചത്. ടിക്കറ്റ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അലനല്ലൂർ ശാഖയിൽ ഏൽപിച്ചു.

  • Related Posts

    നിതിന്റെ ഫോണിലേക്ക് 98 സന്ദേശങ്ങൾ, അധ്യാപികയേയും വിളിച്ച് ‘ഇൻസ്റ്റ പേ’; പ്രിൻസിപ്പൽ ഫോൺ പിടിച്ചുവച്ചു

    Spread the love

    Spread the loveകണ്ണൂർ ∙ ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ ലോൺ ആപ്പിന്റെ ഭീഷണിയുമുണ്ടായിരുന്നു എന്നതിന് കൂടുതൽ തെളിവുകൾ പൊലീസിനു ലഭിച്ചു. ഏപ്രിൽ 9 ന് നിതിന്റെ ഫോണിലേക്ക് 98 സന്ദേശങ്ങൾ വന്നു. ഫോൺ കോളുകളും വാട്സാപ് മെസേജുകളും…

    കോഴിക്കോട് 16കാരിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി; പിന്നാലെ യുവാവ് ജീവനൊടുക്കി

    Spread the love

    Spread the love    കോഴിക്കോട് ∙ മൂഴിക്കലിൽ പതിനാറുകാരിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി. പെൺകുട്ടിയുടെ അമ്മയുടെ സഹോദരി പുത്രനാണ് പ്രതിയായ അബിനാൻ (24). യുവതിയുടെ കഴുത്തിൽ‌ ഷാൾ മുറുക്കി കൊലപ്പെടുത്തിയ ശേഷം യുവാവ് വീടിനുള്ളിൽ തന്നെ തൂങ്ങിമരിക്കുകയായിരുന്നു.…

    Leave a Reply

    Your email address will not be published. Required fields are marked *