മദ്യലഹരിയിൽ റെയിൽവേ ട്രാക്കിൽ കിടന്ന് യുവാവിന്റെ പരാക്രമം, വൈകിയത് 3 ട്രെയിനുകൾ; കസ്റ്റഡിയിൽ

Spread the love

കണ്ണൂർ ∙ കണ്ണൂർ പഴയങ്ങാടി റെയിൽവേ സ്റ്റേഷനു സമീപം മദ്യലഹരിയിൽ ട്രാക്കിൽ കിടന്ന് യുവാവിന്റെ പരാക്രമം. പഴയങ്ങാടി സ്വദേശി ബാദുഷ ആണ് ആത്മഹത്യ ഭീഷണി മുഴക്കി ട്രാക്കിൽ കിടന്ന് പരാക്രമം നടത്തിയത്. പിടിച്ചുമാറ്റാനെത്തിയവരെ ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ പഴയങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്ത് ആർപിഎഫിനു കൈമാറി.

 

പഴയങ്ങാടി റെയിൽവേ സ്റ്റേഷനു സമീപം റെയിൽവേ ട്രാക്കിൽ ഇരുപ്പുറപ്പിച്ച പ്രതിയെ ആദ്യം കണ്ടത് ട്രാക്കിലുണ്ടായിരുന്ന റെയിൽവേ ജീവനക്കാരാണ്. മാറാൻ പറഞ്ഞവരോട് അസഭ്യം പറഞ്ഞും കല്ലെറിയാൻ ശ്രമിച്ചുമായിരുന്നു പരാക്രമം. പിന്നാലെ ആത്മഹത്യ ഭീഷണി മുഴക്കി. മദ്യലഹരിയിലായിരുന്ന ഇയാളെ പഴയങ്ങാടി പൊലീസെത്തി പിടിച്ചുമാറ്റുകയായിരുന്നു.

 

ഈ സമയത്തിനിടെ മൂന്നു ട്രെയിനുകളാണ് വൈകിയത്. ഒരു ഗുഡ്സ് ട്രെയിനും രണ്ടു പാസഞ്ചർ ട്രെയിനുകളും സ്റ്റേഷനു സമീപം പിടിച്ചിട്ടു. ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉളളതായി പൊലീസ് പറഞ്ഞു. കണ്ണൂരിൽ നിന്നെത്തിയ ആർപിഎഫ് സംഘം പ്രതിയെ കസ്റ്റഡിയിൽ വാങ്ങി. ട്രെയിൻ തടഞ്ഞതടക്കമുളള വകുപ്പുകൾ ചുമത്തി കേസെടുത്തു.

 

 

  • Related Posts

    നിതിന്റെ ഫോണിലേക്ക് 98 സന്ദേശങ്ങൾ, അധ്യാപികയേയും വിളിച്ച് ‘ഇൻസ്റ്റ പേ’; പ്രിൻസിപ്പൽ ഫോൺ പിടിച്ചുവച്ചു

    Spread the love

    Spread the loveകണ്ണൂർ ∙ ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ ലോൺ ആപ്പിന്റെ ഭീഷണിയുമുണ്ടായിരുന്നു എന്നതിന് കൂടുതൽ തെളിവുകൾ പൊലീസിനു ലഭിച്ചു. ഏപ്രിൽ 9 ന് നിതിന്റെ ഫോണിലേക്ക് 98 സന്ദേശങ്ങൾ വന്നു. ഫോൺ കോളുകളും വാട്സാപ് മെസേജുകളും…

    കോഴിക്കോട് 16കാരിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി; പിന്നാലെ യുവാവ് ജീവനൊടുക്കി

    Spread the love

    Spread the love    കോഴിക്കോട് ∙ മൂഴിക്കലിൽ പതിനാറുകാരിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി. പെൺകുട്ടിയുടെ അമ്മയുടെ സഹോദരി പുത്രനാണ് പ്രതിയായ അബിനാൻ (24). യുവതിയുടെ കഴുത്തിൽ‌ ഷാൾ മുറുക്കി കൊലപ്പെടുത്തിയ ശേഷം യുവാവ് വീടിനുള്ളിൽ തന്നെ തൂങ്ങിമരിക്കുകയായിരുന്നു.…

    Leave a Reply

    Your email address will not be published. Required fields are marked *