
ന്യൂഡല്‍ഹി: കിഴക്കന്‍ മേഖല പതിറ്റാണ്ടുകളായി ആഗ്രഹിക്കുന്ന അങ്കമാലി ശബരി റെയില്‍പ്പാത (sabari rail line ) യാഥാര്‍ഥ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായതായി മന്ത്രി വി അബ്ദുറഹിമാന്‍. ‘ അടുത്ത ദിവസം തന്നെ കേന്ദ്ര വിദഗ്ധ സംഘം കേരളത്തിലെത്തും. തുടര്‍ന്ന് യോഗം ചേര്‍ന്ന് ഔദ്യോഗികമായി പ്രവൃത്തി ആരംഭിക്കും. ഭൂമി ഏറ്റെടുക്കല്‍ പ്രവൃത്തി ആരംഭിക്കാനാണ് തീരുമാനിച്ചത്. ജൂലൈയില്‍ തന്നെ പ്രവൃത്തി ആരംഭിക്കാനാണ് കേന്ദ്രവുമായുള്ള ചര്‍ച്ചയില്‍ തത്വത്തില്‍ ധാരണയായത്. ശബരി റെയില്‍പ്പാത വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. കെ റെയില്‍ ചര്‍ച്ചയായില്ല. മറ്റു വിഷയങ്ങളാണ് ചര്‍ച്ചയായത്.’- അബ്ദുറഹിമാന്‍ മാധ്യമങ്ങളോട് പറഞ്ഞു.