സ്റ്റാറ്റസില്‍ പരസ്യങ്ങളും ചാനല്‍ പ്രമോഷനും; വാട്‌സ്ആപ്പില്‍ പുതിയ അപ്‌ഡേറ്റ് ഉടന്‍

Spread the love

ന്യൂഡല്‍ഹി: സ്റ്റാറ്റസില്‍ പരസ്യങ്ങളും ചാനലുകള്‍ പ്രമോട്ട് ചെയ്യാനാകുന്ന ഫീച്ചറും വാട്‌സ്ആപ്പ് പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഈ ഫീച്ചുറുകള്‍ ആപ്പിലെ അപ്‌ഡേറ്റ്‌സ് ടാബിലാകും ലഭ്യമാകുക. സ്വകാര്യ ചാറ്റുകള്‍, ഗ്രൂപ്പുകള്‍, കോളുകള്‍ എന്നിവയില്‍ പരസ്യങ്ങള്‍ ഉണ്ടാകില്ലെന്നും വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

ഈ രണ്ട് ഫീച്ചറുകളും നേരത്തെ ആന്‍ഡ്രോയിഡില്‍ പരീക്ഷിച്ചിരുന്നു. ഇപ്പോള്‍ ഐഒഎസ് പതിപ്പായ 25.20.10.78നുള്ള ഏറ്റവും പുതിയ ബീറ്റയില്‍ ലഭ്യമായിട്ടുണ്ട്. സ്റ്റാറ്റസ് അപ്‌ഡേറ്റില്‍ ദൃശ്യമാകുന്ന പരസ്യങ്ങള്‍ ‘സ്‌പോണ്‍സേര്‍ഡ്’ എന്ന ലേബലോടെയാകും വരുക. ബിസിനസുകള്‍ക്ക് പ്രമോഷണല്‍ ഉള്ളടക്കം പങ്കിടാന്‍ കഴിയും. ഉപയോക്താക്കള്‍ക്ക് ഈ പരസ്യങ്ങള്‍ ഒഴിവാക്കാനോ, തടയാനോ അല്ലെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യാനോ ഉള്ള ഓപ്ഷനുകളും ലഭ്യമാണ്.

 

ചാറ്റിങ് അനുഭവത്തെ തടസപ്പെടുത്താതെയാണ് സ്റ്റാറ്റസ് വിഭാഗത്തിലേക്ക് മാറ്റത്തക്ക വിധമാണ് ഈ പരസ്യങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് വാട്‌സ്ആപ്പ് പറയുന്നു. ഭാഷ, പ്രദേശം, മുന്‍ പരസ്യ ഇടപെടലുകള്‍ തുടങ്ങിയ കുറഞ്ഞ ഡാറ്റ ഉപയോഗിച്ചാണ് പരസ്യങ്ങള്‍ കാണിക്കുന്നതെന്നും വാട്‌സ്ആപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

  • Related Posts

    20 കൊല്ലം മുമ്പ് ലോണെടുത്ത് മീന പണിത വീട്; 100 കോടിയ്ക്ക് വാങ്ങി വിദേശ ദമ്പതികള്‍

    Spread the love

    Spread the loveതെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയാണ് മീന. ബാലതാരമായി സിനിമയിലെത്തിയ മീന അതിവേഗം തെന്നിന്ത്യയിലെ സൂപ്പര്‍ താര നായികയായി വളരുകയായിരുന്നു. തെന്നിന്ത്യന്‍ സിനമയിലെ എല്ലാ ഇന്‍ഡസ്ട്രിയിലേയും സൂപ്പര്‍ താരങ്ങളുടെ കൂടെ മീന അഭിനയിച്ചിട്ടുണ്ട്. തനിക്കൊപ്പം നായികയായി കരിയര്‍ ആരംഭിച്ച പലരും…

    അതിഭയങ്കര യുദ്ധം; കൂട്ടുകാരെ കൊന്നൊടുക്കി ചിമ്പാൻസികൾ

    Spread the love

    Spread the loveദീർഘകാലം ഒറ്റക്കൂട്ടമായി ജീവിച്ചിരുന്ന ചിമ്പാൻസി സമൂഹം രണ്ടായിത്തിരിഞ്ഞു പോരടിച്ചു. ആഭ്യന്തരയുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടത് 28 പേർക്ക്. യുഗാണ്ടയിലെ കിബാലെ ദേശീയോദ്യാനത്തിലെ എൻഗോഗോ ചിമ്പാൻസി സമൂഹത്തിന്റെ യുദ്ധംകണ്ട് ഞെട്ടിയതു ഗവേഷകർ.   1995 മുതൽ ഗവേഷകർ നിരീക്ഷിച്ചുവന്ന ലോകത്തിലെ ഏറ്റവും…

    Leave a Reply

    Your email address will not be published. Required fields are marked *