സഹപാഠിയുടെ മാതാപിതാക്കളുമായി തർക്കം, പെപ്പർ സ്പ്രേ അടിച്ച് പ്ലസ്‌ ടു വിദ്യാർഥി; 10 വിദ്യാർഥികൾക്കും അസ്വസ്ഥത

Spread the love

ബൈസൺവാലി ഹൈസ്‌കൂളിൽ പെപ്പർ സ്പ്രേ പ്രയോഗിച്ച് പ്ലസ് ടു വിദ്യാർഥി. വിദ്യാർഥിയും സഹപാഠിയുടെ മാതാപിതാക്കളും തമ്മിലുണ്ടായ തർക്കമാണ് പെപ്പർ സ്പ്രേ പ്രയോഗത്തിൽ കലാശിച്ചത്. പത്തു വിദ്യാർഥികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം.

 

സഹപാഠികൾ തമ്മിൽ നേരത്തേ മുതൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതു ചോദ്യം ചെയ്യാനായി വിദ്യാർഥിയുടെ മാതാപിതാക്കൾ എത്തുകയും പ്ലസ്ടു വിദ്യാർഥിയുമായി വാക്കുതർക്കമുണ്ടാകുകയായിരുന്നു. തുടർന്ന് പ്ലസ്ടു വിദ്യാർഥി കൈയിൽ സൂക്ഷിച്ചിരുന്ന പെപ്പർ സ്പ്രേ മാതാപിതാക്കളുടെ മുഖത്തേക്ക് പ്രയോഗിക്കുകയായിരുന്നു.

 

പിടിച്ചുമാറ്റാൻ ശ്രമിക്കുമ്പോഴാണ് മറ്റു വിദ്യാർഥികൾക്കു നേരെയും പെപ്പർ സ്പ്രേ അടിച്ചത്. പത്തു വിദ്യാർഥികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ഇവരിൽ എട്ടുപേർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. രാജക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. സ്കൂൾ അധികൃതരും പൊലീസും ഇതുവരെ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.

  • Related Posts

    ആശുപത്രിയിൽ എത്തിയ രോഗിയുടെ തലയിൽ ചക്ക വീണു; തലയ്ക്ക് പരിക്ക്

    Spread the love

    Spread the loveപത്തനംതിട്ട∙ ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ രോഗിയുടെ തലയിൽ ചക്ക വീണു. ഓമല്ലൂർ സ്വദേശിയായ എൻ.ഗംഗാധരൻ നായരുടെ തലയിലാണു ചക്ക വീണ് അപകടം സംഭവിച്ചത്. അത്യാഹിത വിഭാഗത്തിനു മുൻപിൽ നിന്നിരുന്നു പ്ലാവിൽ നിന്നാണ് ചക്ക വീണത്. സംഭവത്തിൽ ഇയാളുടെ…

    ‘കേരള സ്റ്റോറി 2’ റിലീസ് തടഞ്ഞ് ഹൈക്കോടതി; നിർമാതാക്കൾക്ക് തിരിച്ചടി

    Spread the love

    Spread the loveകൊച്ചി ∙ ‘കേരള സ്റ്റോറി 2’ സിനിമ റിലീസ് ഹൈക്കോടതി തടഞ്ഞു. 15 ദിവസത്തേക്കാണ് ചിത്രത്തിന്റെ റിലീസ് ഹൈക്കോടതി സ്റ്റേ ചെയ്തത്. നാളെയാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റേതാണ് ഉത്തരവ്. ‘കേരള സ്റ്റോറി’ എന്ന…

    Leave a Reply

    Your email address will not be published. Required fields are marked *