‘വീട്ടിൽ കുറേ നിയന്ത്രണങ്ങൾ; ആ സമയത്ത് കല്യാണം കഴിക്കണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു’

Spread the love

ദൃശ്യം എന്ന ഒറ്റ സിനിമ കാരണം മലയാളികൾ ഓർത്തിരിക്കുന്ന നടിയാണ് അൻസിബ ഹസൻ. ജോർജുകുട്ടിയുടെ മൂത്ത മകൾ അഞ്ജുവായാണ് ദൃശ്യത്തിൽ അൻസിബ എത്തിയത്. വീട്ടിൽ നിയന്ത്രണങ്ങളുണ്ടായിരുന്നതിനാൽ സുഹൃത്തുക്കളെപ്പോലെ പുറത്തിറങ്ങി സഞ്ചരിക്കാൻ വിവാഹം കഴിച്ചാൽ മതിയെന്ന് തനിക്ക് ഒരുകാലത്ത് തോന്നിയിരുന്നുവെന്ന് പറയുകയാണ് അൻസിബയിപ്പോൾ.

 

ദൃശ്യം 3 പ്രൊമോഷന്റെ ഭാഗമായി നൽകിയ ഒരഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അൻസിബ. “എന്റെ സുഹൃത്തുക്കളൊക്കെ പ്ലസ്ടു മുതൽ വിവാഹം കഴിക്കാൻ തുടങ്ങിയവരാണ്. അപ്പോഴൊക്കെ എനിക്ക് വിവാഹം കഴിക്കണമെന്ന് ഭയങ്കര ആഗ്രഹം ആയിരുന്നു.

 

കാരണം വീട്ടിൽ കുറേ നിയന്ത്രണങ്ങളുണ്ടായിരിക്കുമല്ലോ. അപ്പോൾ സുഹൃത്തുക്കളൊക്കെ വീട്ടിൽ വരുന്നത് ഭർത്താവിന്റെ കൂടെ ബൈക്കിലായിരിക്കും. അതുപോലെ കറങ്ങാനൊക്കെ പോകും. ആ സമയത്ത് ഞാൻ ആലോചിച്ചിരുന്നത് കല്യാണം കഴിച്ചു കഴി‍ഞ്ഞാൽ ഇങ്ങനെ പുറത്തു പോകാം, ബീച്ചിൽ പോകാം, പാർക്കിൽ പോകാം, ബൈക്കിൽ വരാം എന്നൊക്കെ.

 

ഇതിന് വേണ്ടി മാത്രം കല്യാണം കഴിക്കണമെന്ന് ആലോചിച്ചിട്ടുണ്ട്”.- അൻസിബ പറഞ്ഞു. അതേസമയം താരസംഘടനയായ ‘അമ്മ’യിൽ നിന്ന് അൻസിബ അടുത്തിടെ രാജിവച്ചിരുന്നു. സംഘടനയുടെ ജോയിൻ സെക്രട്ടറി സ്ഥാനമാണ് അൻസിബ രാജിവച്ചത്.

 

വ്യക്തിപരമായും തൊഴിൽപരമായും തിരക്കുകൾ ഉള്ളതിനാൽ ആണ് ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ നിന്ന് അൻസിബ ഹസൻ രാജി വച്ചത് എന്നായിരുന്നു സംഘടന പ്രസിഡന്റ് ശ്വേത മേനോൻ പറഞ്ഞത്.

  • Related Posts

    ‘അതിശയൻ’, ‘അത്ഭുത ദ്വീപ്’, ‘യക്ഷി’ യൂണിവേഴ്സ് ആയിരിക്കുമോ ?’; ഫാന്റസി ത്രില്ലർ സിനിമ പ്രഖ്യാപിച്ച് വിനയൻ

    Spread the love

    Spread the loveപുതിയ ഫാന്റസി ത്രില്ലർ സിനിമ പ്രഖ്യാപിച്ച് സംവിധായകൻ വിനയൻ. സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് വിനയൻ തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചത്. ഇതുവരെ പറയാത്ത രീതിയിലുള്ള സ്റ്റോറി ടെല്ലിങ്ങാണ് പുതിയ സിനിമയിൽ ആവിഷ്കരിക്കുന്നതെന്ന് വിനയൻ ഫെയ്സ്ബുക്കിൽ കുറിച്ചു. സിനിമയിലെ…

    ‘ഞാൻ ഒരിക്കലും ഒരുപാട് മണിക്കൂർ പഠിച്ചിട്ടില്ല, പക്ഷേ…’: പത്താം ക്ലാസിൽ 99.2% മാർക്ക് നേടിയ വിദ്യാർഥിനി പങ്കുവെക്കുന്ന അഞ്ച് പ്രായോഗിക പഠനരീതികൾ

    Spread the love

    Spread the love    പരീക്ഷകളിൽ മികച്ച വിജയം നേടുന്നതിന് ദിവസങ്ങളോളം നീളുന്ന കഠിനമായ പഠനരീതികൾ ആവശ്യമില്ലെന്ന് തെളിയിക്കുകയാണ് പത്താം ക്ലാസ് പരീക്ഷയിൽ 99.2 ശതമാനം മാർക്ക് കരസ്ഥമാക്കിയ സാൻവി ലധ. അമിതമായ പഠനഭാരത്തേക്കാൾ സ്മാർട്ട് ആയ പഠനരീതികളും ജീവിതത്തിലെ സന്തുലിതാവസ്ഥയുമാണ്…

    Leave a Reply

    Your email address will not be published. Required fields are marked *