ബത്തേരിയില്‍ ആരോഗ്യവകുപ്പിന്റെ മിന്നല്‍ പരിശോധന; നാല് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി

Spread the love

സുൽത്താൻ ബത്തേരി : ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായി സുൽത്താൻബത്തേരി മുനിസിപ്പാലിറ്റി പരിധിയിലെ സുൽത്താൻ ബത്തേരി ടൗൺ മേഖലകളിൽ ആരോഗ്യവകുപ്പിൻ്റെ പ്രത്യേക സ്ക്വാഡ് പരിശോധന നടത്തി. ഹോട്ടലുകൾ, കൂൾ ബാറുകൾ,റിസോർട്ടുകൾ,മറ്റു ഭക്ഷണ സാധനങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.മാലിന്യങ്ങൾ കൃത്യമായി പരിപാലിക്കാതെയും, ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെയും, ആവശ്യമായ ആരോഗ്യ പരിശോധനകൾ നടത്താതെ ജോലി ചെയ്യുന്നതും മറ്റുമായ കാരണങ്ങൾക്ക് നാല് സ്ഥാപനങ്ങൾക്ക് നിയമാനുസൃതമായ നോട്ടീസ് നൽകി. കേന്ദ്ര പുകയില നിരോധന നിയമപ്രകാരം മുന്നറിയിപ്പ് ബോർഡ് പ്രദർശിപ്പിക്കാത്ത മൂന്ന് സ്ഥാപനങ്ങളിൽ നിന്നും പിഴ ഈടാക്കി. മുഴുവൻ സ്ഥാപനങ്ങൾക്കും ആവശ്യമായ കർശന നിർദ്ദേശങ്ങൾ നൽകി. പരിശോധനയ്ക്ക് ചിതലയം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എം പ്രഭാകരൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബാബു എം വി, നൗഷ എം പി, അബ്ദു കെ. എന്നിവർ നേതൃത്വം നൽകി. പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.

  • Related Posts

    വയോധികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മോഷണശ്രമത്തിനിടെയുള്ള കൊലപാതകമെന്ന് സംശയം

    Spread the love

    Spread the love  മാനന്തവാടി : വയനാട് കോട്ടത്തറ ചെന്നലോട് വൈപ്പടിയിൽ വയോധികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈപ്പടി കുത്തിനിവീട്ടിൽ ഫാത്തിമ (85) ആണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം.   പ്രദേശത്തെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫറായ കുത്തിനി…

    തോൽപ്പെട്ടിയിൽ താർ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു

    Spread the love

    Spread the loveമാനന്തവാടി: വയനാട് തോൽപ്പെട്ടിയിൽ താർ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കോഴിക്കോട് മൊകേരി സ്വദേശി മിഥുലാപുരിയിൽ വിനോദൻ കെ.എസ് (37) ആണ് മരണപ്പെട്ടത്.   ഇന്ന് ഉച്ചയ്ക്ക് 12.15-ഓടെ തോൽപ്പെട്ടി പമ്പിന് സമീപമായിരുന്നു അപകടം…

    Leave a Reply

    Your email address will not be published. Required fields are marked *