മുട്ടിൽ മരംമുറിക്കേസ്: പിടിച്ചെടുത്ത 112 മരങ്ങളുടെയും മഹസർ അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചു

Spread the love

 

വയനാട്: ഏറെ വിവാദമായ മുട്ടിൽ മരംമുറിക്കേസുമായി ബന്ധപ്പെട്ട് വനംവകുപ്പ് പിടിച്ചെടുത്ത ഈട്ടിമരങ്ങളുടെ കൃത്യമായ കണക്കുകൾ അടങ്ങിയ മഹസർ പ്രത്യേക അന്വേഷണസംഘം ബത്തേരി കോടതിയിൽ സമർപ്പിച്ചു. കോടതിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് അന്വേഷണസംഘം തടികളുടെ എണ്ണത്തിലും അളവിലും വീണ്ടും വിശദമായ കണക്കെടുപ്പ് നടത്തിയത്.

 

പിടിച്ചെടുത്ത മരങ്ങൾ വരുംദിവസങ്ങളിൽ പൊതുലേലം ചെയ്യുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ അടിയന്തര നീക്കം. കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത 112 മരങ്ങൾ മുറിച്ച് മാറ്റിയതിലൂടെ ഉണ്ടായ എണ്ണൂറോളം തടിക്കഷ്ണങ്ങൾ നിലവിൽ വനംവകുപ്പിന്റെ കുപ്പാടിയിലുള്ള കട്ടപ്പൊക്ക ഡിപ്പോയിലാണ് അതീവ സുരക്ഷയിൽ സൂക്ഷിച്ചിരിക്കുന്നത്.

 

അതേസമയം, കേസിൽ പ്രതികളായ റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർ ഈ തടികൾ തങ്ങൾക്ക് വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ട് നേരത്തെ സുൽത്താൻ ബത്തേരി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കടുത്ത കോടതി പരാമർശങ്ങളോടെ ഈ ഹർജി തള്ളിയത് പ്രതികൾക്ക് വലിയ തിരിച്ചടിയായി മാറിയിരുന്നു

  • Related Posts

    വയോധികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മോഷണശ്രമത്തിനിടെയുള്ള കൊലപാതകമെന്ന് സംശയം

    Spread the love

    Spread the love  മാനന്തവാടി : വയനാട് കോട്ടത്തറ ചെന്നലോട് വൈപ്പടിയിൽ വയോധികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈപ്പടി കുത്തിനിവീട്ടിൽ ഫാത്തിമ (85) ആണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം.   പ്രദേശത്തെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫറായ കുത്തിനി…

    തോൽപ്പെട്ടിയിൽ താർ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു

    Spread the love

    Spread the loveമാനന്തവാടി: വയനാട് തോൽപ്പെട്ടിയിൽ താർ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കോഴിക്കോട് മൊകേരി സ്വദേശി മിഥുലാപുരിയിൽ വിനോദൻ കെ.എസ് (37) ആണ് മരണപ്പെട്ടത്.   ഇന്ന് ഉച്ചയ്ക്ക് 12.15-ഓടെ തോൽപ്പെട്ടി പമ്പിന് സമീപമായിരുന്നു അപകടം…

    Leave a Reply

    Your email address will not be published. Required fields are marked *