ക്രിക്കറ്റ് ടൂർണമെന്റിനിടെ വാക്കുതർക്കം; സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു

Spread the love

കാസർകോട് ∙ ബദിയടുക്ക മാർപ്പിനടുക്കയിൽ യുവാവിനെ കുത്തിക്കൊന്നു. കുംബഡാജെ സർവീസ് സഹകരണ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനും മാർപ്പിനടുക്ക കുഡ്‌ലു ബദ്രു സ്വദേശിയുമായ സുരേഷ് (42) ആണ് കൊല്ലപ്പെട്ടത്. ഞായർ രാത്രി ഒൻപതരയോടെ കുംബഡാജെ സഹകരണ ബാങ്കിനു സമീപത്താണ് കൊലപാതകം നടന്നത്. സംഭവത്തിൽ മാർപ്പിനടുക്കയിലെ കിരൺ, അഖിലേഷ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.

 

ഞായറാഴ്ച വൈകിട്ട് കുംബഡാജെ പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റിനിടയിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഗ്രൗണ്ടിലെ സംഘർഷത്തിനു ശേഷം രാത്രി ഒമ്പതരയോടെ സുരേഷ് ബാങ്കിനു സമീപത്ത് നിൽക്കുകയായിരുന്നു. ഇവിടെയെത്തിയ കിരൺ സുരേഷിനെ കത്തി കൊണ്ട് കുത്തുകയായിരുന്നു. അഖിലേഷും ഒപ്പമുണ്ടായിരുന്നു. സമീപത്തുണ്ടായിരുന്നവർ പരുക്കേറ്റ സുരേഷിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതികൾക്കായി പൊലീസ് തിരച്ചിൽ നടത്തുകയാണ്.

  • Related Posts

    മാനന്തവാടിയിൽ ജനകീയ പങ്കാളിത്തത്തോടെ ബസ് ഷെൽട്ടറുകൾ സ്ഥാപിക്കും: മാനന്തവാടി നഗരസഭ

    Spread the love

    Spread the loveമാനന്തവാടി: മാനന്തവാടി നഗരസഭാ പരിധിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്ത പ്രധാന ഇടങ്ങളിൽ ജനകീയ പങ്കാളിത്തത്തോടെ പുതിയ ഷെൽട്ടറുകൾ നിർമ്മിക്കാൻ നടപടി തുടങ്ങി. യാത്രക്കാരുടെ ദീർഘനാളത്തെ ദുരിതത്തിന് പരിഹാരം കാണുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ ചെലവ് കുറഞ്ഞതും എന്നാൽ ആധുനികവുമായ രീതിയിലാണ്…

    പാൽകറക്കാൻ നിൽക്കുമ്പോൾ മുളകുപൊടിയെറിഞ്ഞു; വെട്ടി പരുക്കേൽപിച്ച ശേഷം സ്വർണ കവർച്ച

    Spread the love

    Spread the love  ചിറയിൻകീഴ് ∙കടയ്ക്കാവൂരി‍ൽ വീട്ടമ്മയ്ക്കു നേരെ മുളകുപൊടിയെറിഞ്ഞ് കഴുത്തിൽ വെട്ടുകത്തി വച്ച് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്നു. ഇക്കഴിഞ്ഞ ദിവസം പുലർച്ചെ 4ന് വീടിനോടു ചേർന്നുള്ള പശുഫാമിൽ പാൽകറക്കാനായി നിൽക്കുമ്പോഴാണു ആലംകോടിനു സമീപം തൊപ്പിച്ചന്ത ആലുംമൂട്ടിൽ വീട്ടിൽ വിനോദിന്റെ ഭാര്യ…

    Leave a Reply

    Your email address will not be published. Required fields are marked *