മീൻ പിടിക്കാൻ പോയ ഏഴാം ക്ലാസുകാരൻ കൊല്ലപ്പെട്ടു; സുഹൃത്തുക്കൾ പിടിയിൽ

Spread the love

കോയമ്പത്തൂർ ∙ സുഹൃത്തുക്കളുമൊന്നിച്ചു മീൻ പിടിക്കാൻ പോയി കാണാതായ ഏഴാം ക്ലാസുകാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൂടെയുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കളെ പൊലീസ് പിടികൂടി. കോയമ്പത്തൂർ ഇരുഗൂർ ന്യൂ കോളനി സ്വദേശി ഭാരതിരാജയുടെ മകൻ തിവിഷ് (13) ആണു കൊല്ലപ്പെട്ടത്. കെജി പുതൂർ കോർപറേഷൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. 15ഉം 13ഉം വയസ്സുള്ള സുഹൃത്തുക്കളാണു പിടിയിലായത്.

 

മേയ് 15ന് രാവിലെ കോർപറേഷൻ ജീവനക്കാരായ മാതാപിതാക്കൾ ജോലിക്കു പോയ സമയത്തു വീട്ടിൽനിന്നു മീൻ പിടിക്കാനായി ഇരുഗൂർ റെയിൽവേ ട്രാക്കിനു സമീപത്തെ കനാലിലേക്കു പോയ ശേഷമാണ് കുട്ടിയെ കാണാതായത്.

 

ഉച്ചകഴിഞ്ഞ് എത്തിയ രക്ഷിതാക്കൾ തിവിഷിനെ അന്വേഷിച്ചപ്പോഴാണ് മീൻ പിടിക്കുന്നതിനിടെ ബൈക്കിൽ എത്തിയ ബന്ധു കുട്ടിയെ വിളിച്ചുകൊണ്ടുപോയതായി സുഹൃത്തുക്കൾ പറഞ്ഞത്. രാത്രിവരെ അന്വേഷിച്ചെങ്കിലും വിവരങ്ങൾ ലഭിക്കാഞ്ഞതിനെ തുടർന്ന് സിങ്കാനല്ലൂർ പൊലീസിൽ പരാതി നൽകി. 48 മണിക്കൂർ നീണ്ട അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളോ മറ്റു തെളിവുകളോ ലഭിക്കാത്തതിനെത്തുടർന്ന് കുട്ടികളെ പൊലീസ് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് ഇരുവരും പരസ്പരവിരുദ്ധമായി കാര്യങ്ങൾ പറഞ്ഞു കുടുങ്ങിയത്.

 

ഒരേ മേഖലയിൽ താമസക്കാരായ മൂന്നുപേരും പത്താം ക്ലാസിൽ പഠിക്കുന്ന മുതിർന്ന കുട്ടിയുടെ നേതൃത്വത്തിൽ ടൗൺഹാളിൽ തുണി വാങ്ങാനായി പോയിരുന്നു. ഇവിടെയുണ്ടായ തർക്കമാണ് പിന്നീട് കൊലപാതകത്തിൽ കലാശിച്ചത്. എട്ടാം ക്ലാസിൽ പഠിക്കുന്ന മറ്റൊരു കുട്ടിയുടെ സഹായത്തോടെ മീൻ പിടിക്കാൻ പോകാമെന്നു വിളിച്ചുവരുത്തിയാണ് കനാലിനു സമീപം എത്തിച്ചത്. ഇവിടെ വച്ചു തിവിഷിനെ ചോദ്യം ചെയ്യുകയും ഒഴിഞ്ഞ മദ്യക്കുപ്പി കൊണ്ടു തലയിൽ അടിച്ചു പരുക്കേൽപിക്കുകയും ചെയ്തു.

 

ചെളിനിറഞ്ഞ കനാലിൽ വീണ കുട്ടിയുടെ തലയിൽ കല്ലുകൊണ്ടിടിച്ചു മരണം ഉറപ്പാക്കിയ ശേഷമാണ് ഇരുവരും വീട്ടിലേക്കു മടങ്ങിയത്. ഇളയ കുട്ടിയെ നോക്കാൻ തിവിഷിനെ ഏൽപിച്ചാണ് മാതാപിതാക്കൾ ജോലിക്കു പോയിരുന്നത്. ഇന്നലെ രാവിലെ കണ്ടെത്തിയ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം ഏറ്റുവാങ്ങാൻ രക്ഷിതാക്കൾ തയാറായില്ല.

 

ആദ്യഘട്ടത്തിലെ അന്വേഷണത്തിനിടയിൽ മൊഴി മാറ്റിപ്പറഞ്ഞ രണ്ടു സുഹൃത്തുക്കളെയും ജുവനൈൽ കോടതിയിൽ ഹാജരാക്കിയ ശേഷം ജുവനൈൽ ഹോമിലേക്കു മാറ്റി.

  • Related Posts

    മാനന്തവാടിയിൽ ജനകീയ പങ്കാളിത്തത്തോടെ ബസ് ഷെൽട്ടറുകൾ സ്ഥാപിക്കും: മാനന്തവാടി നഗരസഭ

    Spread the love

    Spread the loveമാനന്തവാടി: മാനന്തവാടി നഗരസഭാ പരിധിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്ത പ്രധാന ഇടങ്ങളിൽ ജനകീയ പങ്കാളിത്തത്തോടെ പുതിയ ഷെൽട്ടറുകൾ നിർമ്മിക്കാൻ നടപടി തുടങ്ങി. യാത്രക്കാരുടെ ദീർഘനാളത്തെ ദുരിതത്തിന് പരിഹാരം കാണുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ ചെലവ് കുറഞ്ഞതും എന്നാൽ ആധുനികവുമായ രീതിയിലാണ്…

    പാൽകറക്കാൻ നിൽക്കുമ്പോൾ മുളകുപൊടിയെറിഞ്ഞു; വെട്ടി പരുക്കേൽപിച്ച ശേഷം സ്വർണ കവർച്ച

    Spread the love

    Spread the love  ചിറയിൻകീഴ് ∙കടയ്ക്കാവൂരി‍ൽ വീട്ടമ്മയ്ക്കു നേരെ മുളകുപൊടിയെറിഞ്ഞ് കഴുത്തിൽ വെട്ടുകത്തി വച്ച് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്നു. ഇക്കഴിഞ്ഞ ദിവസം പുലർച്ചെ 4ന് വീടിനോടു ചേർന്നുള്ള പശുഫാമിൽ പാൽകറക്കാനായി നിൽക്കുമ്പോഴാണു ആലംകോടിനു സമീപം തൊപ്പിച്ചന്ത ആലുംമൂട്ടിൽ വീട്ടിൽ വിനോദിന്റെ ഭാര്യ…

    Leave a Reply

    Your email address will not be published. Required fields are marked *