കോഴിക്കോട്ട് വാട്സാപ്പിലൂടെ 92 ലക്ഷം തട്ടി; തട്ടിപ്പ് വൻ ലാഭം വാഗ്ദാനം ചെയ്ത്

Spread the love

കോഴിക്കോട് ∙ ഓൺലൈൻ തട്ടിപ്പിലൂടെ മാളിക്കടവ് സ്വദേശിക്ക് നഷ്‌ടമായത് 92 ലക്ഷത്തിലധികം രൂപ. ഓഹരി വിപണിയിൽ നിക്ഷേപിച്ച് അമിതലാഭം നൽകാമെന്നു വാഗ്ദാനം ചെയ്താണ് ഓൺലൈൻ സംഘം പണം തട്ടിയെടുത്തത്. മാർച്ച് പത്തിനും ഈ മാസം നാലിനും ഇടയിലായി, വാട്സാപ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചാണ് 61 കാരനെ കബളിപ്പിച്ചത്.

 

വാട്സാപ് ഗ്രൂപ്പുകളിലൂടെയും വിവിധ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യിച്ചും ഓഹരി നിക്ഷേപമെന്ന പേരിൽ ഇദ്ദേഹത്തിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി വിവിധ അക്കൗണ്ടുകളിലേക്ക് പണം അയപ്പിച്ചായിരുന്നു തട്ടിപ്പ്. ഇടപാടുകളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും പ്രതികളെ കണ്ടെത്തുന്നതിനുമായി കോഴിക്കോട് സൈബർ പൊലീസ് അന്വേഷണം നടത്തുകയാണ്. പരാതിക്കാരനിൽനിന്നു ലഭിച്ച വാട്സാപ് ഗ്രൂപ്പുകളുടെ പേരുകൾ, മൊബൈൽ നമ്പറുകൾ, ഇൻസ്റ്റാൾ ചെയ്യിപ്പിച്ച ആപ്പുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് അന്വേഷണം.

  • Related Posts

    സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം; അധ്യാപകരുടെ സ്ഥലംമാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്

    Spread the love

    Spread the loveതിരുവനന്തപുരം: സ്‌കൂള്‍ അധ്യാപകരുടെ സ്ഥലംമാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്. 2026 – 27 അധ്യയന വര്‍ഷത്തെ സ്ഥലംമാറ്റമാണ് തടഞ്ഞത്. സെന്‍സസ് ചുമതലകള്‍ക്കയാണ് നടപടി എന്നാണ് വിശദീകരണം. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ഇതോടെ…

    മാനന്തവാടിയിൽ ജനകീയ പങ്കാളിത്തത്തോടെ ബസ് ഷെൽട്ടറുകൾ സ്ഥാപിക്കും: മാനന്തവാടി നഗരസഭ

    Spread the love

    Spread the loveമാനന്തവാടി: മാനന്തവാടി നഗരസഭാ പരിധിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്ത പ്രധാന ഇടങ്ങളിൽ ജനകീയ പങ്കാളിത്തത്തോടെ പുതിയ ഷെൽട്ടറുകൾ നിർമ്മിക്കാൻ നടപടി തുടങ്ങി. യാത്രക്കാരുടെ ദീർഘനാളത്തെ ദുരിതത്തിന് പരിഹാരം കാണുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ ചെലവ് കുറഞ്ഞതും എന്നാൽ ആധുനികവുമായ രീതിയിലാണ്…

    Leave a Reply

    Your email address will not be published. Required fields are marked *