മന്ത്രിമാർക്ക് പുതിയ കാർ വാങ്ങില്ല; നൽകുന്നത് എൽഡിഎഫ് മന്ത്രിമാർ ഉപയോഗിച്ച വാഹനങ്ങൾ

Spread the love

തിരുവനന്തപുരം∙ യുഡിഎഫ് മന്ത്രിമാർക്കായി പുതിയ കാറുകൾ വാങ്ങില്ല. എൽഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാർ ഉപയോഗിച്ച കാറുകളാകും ഉപയോഗിക്കുക. ചെലവു ചുരുക്കുന്നതിനാണ് നടപടി. ടൂറിസം വകുപ്പിനാണ് കാറുകളുടെ പരിപാലന ചുമതല. ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തിയശേഷം നാളെ പുതിയ മന്ത്രിമാർക്ക് കൈമാറും.

 

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉപയോഗിച്ചിരുന്ന കറുത്ത കാറുകൾ പൊലീസ് ഏറ്റെടുത്തു. ഇത് എന്തു ചെയ്യണമെന്ന് പിന്നീട് തീരുമാനിക്കും. മുഖ്യമന്ത്രി വി.ഡി.സതീശന്റെ യാത്രകളിലുണ്ടാവുക പൊലീസിന്റെ പൈലറ്റ്, എസ്കോർട്ട് വാഹനങ്ങൾ മാത്രമായിരിക്കും. മുഖ്യമന്ത്രിയുടേതുകൂടി ചേർത്ത് 3 വാഹനങ്ങളാകും വാഹനവ്യൂഹത്തിലുണ്ടാവുക. താൻ കടന്നുപോകുമ്പോൾ മറ്റു വാഹനങ്ങൾ തടയരുതെന്നു ഡിജിപി റാവാഡ എ.ചന്ദ്രശേഖറിനോടു സതീശൻ നിർദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെന്ന‌ നിലയിൽ സതീശന് സെഡ് പ്ലസ് സുരക്ഷ ലഭിക്കും.

  • Related Posts

    സൗദിയിലെ ജയിലിൽ തടവിലായിരുന്ന അബ്ദുൽ റഹീം മോചിതനായി

    Spread the love

    Spread the loveഫറോക്ക്(കോഴിക്കോട്) ∙ സൗദി ജയിലിൽ കഴിയുകയായിരുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീം ജയിൽ മോചിതനായി. സൗദി പൗരന്റെ മകൻ മരണവുമായി ബന്ധപ്പെട്ട കേസിൽ റിയാദ് ജയിലിൽ തടവിലായിരുന്ന രാമനാട്ടുകര കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവിൽ അധികൃതർ…

    സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം; അധ്യാപകരുടെ സ്ഥലംമാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്

    Spread the love

    Spread the loveതിരുവനന്തപുരം: സ്‌കൂള്‍ അധ്യാപകരുടെ സ്ഥലംമാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്. 2026 – 27 അധ്യയന വര്‍ഷത്തെ സ്ഥലംമാറ്റമാണ് തടഞ്ഞത്. സെന്‍സസ് ചുമതലകള്‍ക്കയാണ് നടപടി എന്നാണ് വിശദീകരണം. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ഇതോടെ…

    Leave a Reply

    Your email address will not be published. Required fields are marked *