മുത്തങ്ങയിൽ വൻ ലഹരി വേട്ട, കർണാടകയിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ എം.ഡി.എം.എ കടത്തിയ മൂന്ന് പേർ പിടിയിൽ

Spread the love

 

 

 

ബത്തേരി: മുത്തങ്ങയിൽ വൻ ലഹരി വേട്ട, കർണാടകയിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ കടത്തുകയായിരുന്നു മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ. മീനങ്ങാടി സ്വദേശികളായ മൈലമ്പാടി, പുത്തൻപുരക്കൽ വീട്ടിൽ പി.വി. വൈഷ്ണവ്(20), കൃഷ്‌ണഗിരി, അത്തിമൂല, പുതിയേറ്റികണ്ടി വീട്ടിൽ, പി.കെ മുഹമ്മദ് ആഷിഖ്(21), പുളിക്കൽ വീട്ടിൽ, പി. ആദിൽ റമീസ്(20) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്.

 

16.05.2026 തീയ്യതി വൈകീട്ടോടെ കർണ്ണാടകയിൽ നിന്നും വന്ന കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരായ യുവാക്കളിൽ നിന്നാണ് 35.8 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്. ബാംഗ്ലൂരിൽ നിന്ന് ലഹരി വാങ്ങി സംസ്ഥാനത്ത് വില്പനക്കായി ഒളിച്ചു കടത്തുകയായിരുന്നു. മുത്തങ്ങയിൽ നടത്തിയ പോലീസ് പരിശോധനയിലാണ് പ്രതികൾ വലയിലായത്. എസ്.ഐ ജെസ്വിൻ ജോയ്, എ.എസ്.ഐമാരായ അബ്ദുൾ ഗഫൂർ, പി.എം. ഷാജി, എസ്.സി.പി.ഒമാരായ ടി.എച്ച്. ഉനൈസ്, വി.ജെ. സ്മിജു, ശിവദാസൻ, പ്രദീപൻ, സി.പി.ഒമാരായ എം. മിതിൻ, സുനിൽ എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

  • Related Posts

    സൗദിയിലെ ജയിലിൽ തടവിലായിരുന്ന അബ്ദുൽ റഹീം മോചിതനായി

    Spread the love

    Spread the loveഫറോക്ക്(കോഴിക്കോട്) ∙ സൗദി ജയിലിൽ കഴിയുകയായിരുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീം ജയിൽ മോചിതനായി. സൗദി പൗരന്റെ മകൻ മരണവുമായി ബന്ധപ്പെട്ട കേസിൽ റിയാദ് ജയിലിൽ തടവിലായിരുന്ന രാമനാട്ടുകര കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവിൽ അധികൃതർ…

    സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം; അധ്യാപകരുടെ സ്ഥലംമാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്

    Spread the love

    Spread the loveതിരുവനന്തപുരം: സ്‌കൂള്‍ അധ്യാപകരുടെ സ്ഥലംമാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്. 2026 – 27 അധ്യയന വര്‍ഷത്തെ സ്ഥലംമാറ്റമാണ് തടഞ്ഞത്. സെന്‍സസ് ചുമതലകള്‍ക്കയാണ് നടപടി എന്നാണ് വിശദീകരണം. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ഇതോടെ…

    Leave a Reply

    Your email address will not be published. Required fields are marked *