തോക്കുമായി മോഷ്ടാക്കൾ, ധീരമായി നേരിട്ട് ജ്വല്ലറി ജീവനക്കാർ; ഒടുവിൽ തോറ്റോടി

Spread the love

നാസിക് ∙ മഹാരാഷ്ട്രയിലെ നാസിക്കിൽ ജ്വല്ലറി കൊള്ളയടിക്കാൻ കവർച്ചാസംഘം നടത്തിയ ശ്രമം കടയിലെ ജീവനക്കാർ‍ പരാജയപ്പെടുത്തി. നാസിക്കിലെ ഹിരാവാടിയിലുള്ള ‘ന്യൂ സമൃദ്ധി ജ്വല്ലേഴ്സി’ലേക്ക് ഇന്നലെ രാത്രി 9 മണിയോടെ മുഖംമൂടി ധരിച്ച കവർച്ചക്കാർ തോക്കുമായി അതിക്രമിച്ചു കയറുകയായിരുന്നു.

 

മൂന്ന് ജീവനക്കാർ ജോലി ചെയ്തുകൊണ്ടിരുന്ന കടയിലേക്ക് നാല് പേർ പ്രവേശിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഇവർ തലയിൽ തൊപ്പിയും മുഖത്ത് മാസ്കും ധരിച്ചിരുന്നു. പ്രതികളിൽ ഒരാൾ ഹെൽമറ്റും ധരിച്ചിട്ടുണ്ടായിരുന്നു. കടയ്ക്കുള്ളിൽ പ്രവേശിച്ച ഉടൻ തന്നെ കവർച്ചക്കാരിൽ ഒരാൾ തോക്കെടുത്ത് ജീവനക്കാർക്ക് നേരെ ചൂണ്ടി.

 

ഒരു ജീവനക്കാരൻ ഒളിക്കാൻ ശ്രമിച്ചപ്പോൾ മറ്റ് രണ്ട് ജീവനക്കാർ കവർച്ചക്കാരെ ധീരമായി നേരിട്ടു. ശക്തമായി പ്രതിരോധിച്ചതോടെ കവർച്ചക്കാർക്ക് കടയിൽനിന്ന് ഓടി രക്ഷപ്പെടേണ്ടി വന്നു. ജീവനക്കാരിൽ ഒരാളുടെ തലയിൽ തോക്കിന്റെ പിൻഭാഗം കൊണ്ട് അടിയേറ്റു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഈ ജീവനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

  • Related Posts

    പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാക്കൾ പിടിയിൽ

    Spread the love

    Spread the love  കോഴിക്കോട്∙ പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കിനാലൂർ സ്വദേശി എച്ചിങ്ങാപൊയിൽ വീട്ടിൽ അർഷാദ് ഹുസ്സൈൻ (26 വയസ്സ്), തലക്കുളത്തൂർ പുറക്കാട്ടിരി സ്വദേശി നടുവയല്‍ ലക്ഷംവീട് കോളനിയില്‍ സജീര്‍ (26 വയസ്സ്) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ്…

    ആസിഡ് വീണ് പൊള്ളലേറ്റ് ഭാര്യ മരിച്ചു; ഭർത്താവ് ഒഴിച്ചതെന്ന് പൊലീസ്, അറസ്റ്റ്

    Spread the love

    Spread the loveതീക്കോയി ∙ ആസിഡ് ദേഹത്തുവീണു പൊള്ളലേറ്റു ചികിത്സയിലിരിക്കെ ഗൃഹനാഥ മരിച്ച സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തീക്കോയി കൊല്ലംപാറ ഭാഗത്തു താമസിക്കുന്ന പൊട്ടംപ്ലാക്കൽ ജോണിന്റെ ഭാര്യ ബാലാമണി (50) ആണു മരിച്ചത്. ജോണിനെ (47) ഈരാറ്റുപേട്ട പൊലീസ്…

    Leave a Reply

    Your email address will not be published. Required fields are marked *