കൊറിയർ പാക്കറ്റിൽ കളിപ്പാട്ടങ്ങൾക്കൊപ്പം ഒളിപ്പിച്ച് ലഹരി ഗുളികകൾ; പിടികൂടിയത് വൻ ശേഖരം

Spread the love

 

 

കൊല്ലം ∙കൊറിയർ  വഴി കടത്തിയ വൻ ലഹരി ശേഖരം പിടികൂടി; ഒരാൾ അറസ്റ്റിൽ. വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും  കൊറിയർ വഴി കൊല്ലത്ത് എത്തിച്ച ലഹരി ശേഖരമാണു പിടികൂടിയത്. സംഭവത്തിൽ കൊല്ലം പട്ടത്താനം മൈത്രി നഗർ–23 ശാന്ത ഭവനിൽ വിഷ്ണുലാലിനെ (32) ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫ് സംഘം പിടികൂടി. ഇയാളിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഓലയിൽക്കടവിലുള്ള സുഹൃത്ത് പ്രണവിന്റെ വീട്ടിൽ‌ നടത്തിയ പരിശോധനയിൽ 101.07 ഗ്രാം തൂക്കം വരുന്ന 177 എംഡിഎംഎ ഗുളികകൾ കണ്ടെടുത്തു.

 

അതീവ തീവ്രതയുള്ള പുതിയ ഇനം ലഹരിമരുന്നാണിതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കളിപ്പാട്ടങ്ങൾക്കൊപ്പം കുറിയർ പാക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി ഗുളികകൾ. ഇൻഡോറിൽ നിന്നു ടൂറിസ്റ്റ് ബസിൽ ലഹരിമരുന്നുമായി വിഷ്ണുലാൽ കൊല്ലത്തേക്ക് എത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നു കടപ്പാക്കടയിൽ നിന്നാണ് ഇയാളെ ഡാൻസാഫ് സംഘം കസ്റ്റഡിയിലെടുത്തത്. തുടർന്നു, നടത്തിയ ചോദ്യം ചെയ്യലിലാണു ലഹരിമരുന്ന് ഗുളികകൾ കുറിയർ വഴി സുഹൃത്തായ പ്രണവിന്റെ ഓലയിൽക്കടവിലെ വീട്ടിലേക്ക് അയച്ച വിവരം ഇയാൾ പറഞ്ഞത്.

 

എൻജിനീയറിങ് വിദ്യാർഥിയായ പ്രണവ്, കഴിഞ്ഞ ദിവസം മാതാപിതാക്കൾക്കൊപ്പം ബഹ്‌റൈനിലേക്കു പോയിരുന്നു. ഈ സാഹചര്യം മുതലെടുത്താണു വിഷ്ണുലാൽ ലഹരിമരുന്ന് പ്രണവിന്റെ വീട്ടിലേക്കു കുറിയർ ചെയ്തത്. പ്രണവിന്റെ വീട്ടുകാർ അറിയാതെയായിരുന്നു ഇരുവരും ചേർന്നു ലഹരി ഇടപാടുകൾ നടത്തിയിരുന്നതെന്നു പൊലീസ് പറഞ്ഞു. വിഷ്ണുലാൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് അയയ്ക്കുന്ന ലഹരിമരുന്ന് പ്രണവിന്റെ വിലാസത്തിൽ കൈപ്പറ്റിയ ശേഷം ഇരുവരും ചേർന്നു വിൽപന നടത്തുന്നതാണ് ഇവരുടെ രീതിയെന്നു പൊലീസ് പറഞ്ഞു.

 

കഴിഞ്ഞ കുറച്ചു നാളുകളായി വിഷ്ണുലാൽ ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. സംഭവത്തിൽ കൂടുതൽ പേർക്കു പങ്കുണ്ടോ എന്നതിനെക്കുറിച്ചു പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചതായി സിറ്റി പൊലീസ് കമ്മിഷണർ എം.ഹേമലത പറഞ്ഞു. എസ്ഐമാരായ വിനോദ്, മിഥുൻ, കണ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്.

  • Related Posts

    പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാക്കൾ പിടിയിൽ

    Spread the love

    Spread the love  കോഴിക്കോട്∙ പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കിനാലൂർ സ്വദേശി എച്ചിങ്ങാപൊയിൽ വീട്ടിൽ അർഷാദ് ഹുസ്സൈൻ (26 വയസ്സ്), തലക്കുളത്തൂർ പുറക്കാട്ടിരി സ്വദേശി നടുവയല്‍ ലക്ഷംവീട് കോളനിയില്‍ സജീര്‍ (26 വയസ്സ്) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ്…

    ആസിഡ് വീണ് പൊള്ളലേറ്റ് ഭാര്യ മരിച്ചു; ഭർത്താവ് ഒഴിച്ചതെന്ന് പൊലീസ്, അറസ്റ്റ്

    Spread the love

    Spread the loveതീക്കോയി ∙ ആസിഡ് ദേഹത്തുവീണു പൊള്ളലേറ്റു ചികിത്സയിലിരിക്കെ ഗൃഹനാഥ മരിച്ച സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തീക്കോയി കൊല്ലംപാറ ഭാഗത്തു താമസിക്കുന്ന പൊട്ടംപ്ലാക്കൽ ജോണിന്റെ ഭാര്യ ബാലാമണി (50) ആണു മരിച്ചത്. ജോണിനെ (47) ഈരാറ്റുപേട്ട പൊലീസ്…

    Leave a Reply

    Your email address will not be published. Required fields are marked *