യുഎഇയിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു

Spread the love

ദുബായ്∙ യുഎഇയിൽ ബലിപെരുന്നാൾ പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കുള്ള അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം ഈ മാസം 25 മുതൽ 29 വരെയാണ് പൊതുമേഖലയിലെ അവധി.

 

ശനി, ഞായർ വാരാന്ത്യ അവധി ദിനങ്ങൾ കൂടി ചേരുമ്പോൾ മൊത്തം ഒൻപത് ദിവസത്തെ ദീർഘ അവധിയാണ് സർക്കാർ ജീവനക്കാരെ കാത്തിരിക്കുന്നത്. മേയ് 23ന് ആരംഭിക്കുന്ന അവധിക്ക് ശേഷം ജൂൺ ഒന്നിനായിരിക്കും ഓഫിസുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കുക.

 

ദുൽഹജ് മാസപ്പിറവി നിരീക്ഷിക്കുന്നതിനായി 17ന് ചന്ദ്രദർശന സമിതി യോഗം ചേരും. ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം 18ന് ദുൽഹജ് മാസം ആരംഭിക്കാനാണ് സാധ്യത. മാസപ്പിറവി ദൃശ്യമാകുന്നതിനനുസരിച്ചായിരിക്കും അറഫാ ദിനവും ബലിപെരുന്നാളും ഔദ്യോഗികമായി സ്ഥിരീകരിക്കുക.

 

∙ അറഫാ ദിനവും പെരുന്നാളും

നിലവിലെ കണക്കുകൂട്ടലുകൾ ശരിയാകുകയാണെങ്കിൽ, ഏറ്റവും പുണ്യകരമായ അറഫാ ദിനം 26നായിരിക്കും. തൊട്ടടുത്ത ദിവസമായ 27ന് ബലിപെരുന്നാൾ ആഘോഷിക്കും. ഷാർജ അക്കാദമി ഫോർ അസ്ട്രോണമി നൽകുന്ന സൂചനയും 27 പെരുന്നാൾ ദിനമാകാനാണ് സാധ്യതയെന്ന് വ്യക്തമാക്കുന്നു

 

ഇസ്‌ലാമിക കലണ്ടറിലെ പന്ത്രണ്ടാമത്തെ മാസമായ ദുൽഹജിന്റെ പത്തിനാണ് ലോകമെമ്പാടുമുള്ള വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കുന്നത്. ഹജ് തീർഥാടനത്തിന്റെ സമാപ്തി കുറിച്ചെത്തുന്ന പെരുന്നാളിനെ വരവേൽക്കാൻ യുഎഇയിലെ വിപണികളും പ്രവാസി സമൂഹവും സജ്ജമായിക്കഴിഞ്ഞു.

  • Related Posts

    യുഎസിൽ വിദേശ വിദ്യാർത്ഥികൾക്ക് കുരുക്ക്; ഇന്ത്യക്കാരുൾപ്പെടെ പതിനായിരത്തോളം പേർ നിരീക്ഷണത്തിൽ

    Spread the love

    Spread the loveവാഷിംഗ്ടൺ: യുഎസിൽ ഉപരിപഠനത്തിനെത്തുന്ന വിദേശ വിദ്യാർത്ഥികൾക്ക് അനുവദിച്ചിട്ടുള്ള തൊഴിൽ പരിശീലന കാലാവധി ദുരുപയോഗം ചെയ്ത സംഭവത്തിൽ ഇന്ത്യക്കാരുൾപ്പെടെയുള്ള വിദ്യാർത്ഥികൾക്കെതിരെ അന്വേഷണം ഊർജ്ജിതമാക്കി. സംശയാസ്പദമായ കമ്പനികളിൽ ജോലി ചെയ്യുന്നുണ്ടെന്ന് വ്യാജരേഖകൾ ചമച്ച പതിനായിരത്തോളം വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞതായി യുഎസ് ഇമിഗ്രേഷൻ ആൻഡ്…

    വിമാനം ഇറങ്ങിയാൽ ഉടൻ അറസ്റ്റ്?; 13 അംഗ സംഘത്തെ കാത്ത് ഓസ്‌ട്രേലിയ, 4 വനിതകളും 9 കുട്ടികളും എത്തുക നാളെ

    Spread the love

    Spread the love  മെൽബൺ∙ സിറിയിലെ ക്യാംപിൽ കഴിഞ്ഞിരുന്ന ഐഎസ് ഭീകരന്മാരുടെ ഭാര്യമാരിൽ ചിലരും കുട്ടികളും നാളെ (വ്യാഴം) ഓസ്‌ട്രേലിയയിൽ എത്തും. ഇവർക്ക് വേണ്ട ക്രമീകരണങ്ങൾ ഒരുക്കാൻ സർക്കാരിന് എത്ര ചെലവ് വരുമെന്ന കാര്യത്തിൽ പ്രധാനമന്ത്രി ആന്തണി ആൽബനീസ് മൗനം തുടരുകയാണ്.…

    Leave a Reply

    Your email address will not be published. Required fields are marked *