സ്മാര്‍ട്ട് അഗ്രിക്കള്‍ച്ചര്‍ യൂണിറ്റുമായി വയനാട് ഗവ.എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥികള്‍

Spread the love

മാനന്തവാടി: ഉപയോഗശൂന്യമായ പഴയ ഫ്രിഡ്ജ് ഉപയോഗിച്ച് കുങ്കുമച്ചെടി ഉള്‍പ്പെടെ വളര്‍ത്താവുന്ന സംവിധാനം(സ്മാര്‍ട്ട് അഗ്രികള്‍ച്ചറല്‍ യൂണിറ്റ്)വയനാട് ഗവ.എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥികള്‍ വികസിപ്പിച്ചു. ഈ സംവിധാനത്തില്‍ പിഎച്ച് മൂല്യം, താപനില, ഈര്‍പ്പം, ജലസേചനം, പോഷകവിതരണം തുടങ്ങിയ ഘടകങ്ങള്‍ മുഴുവനായും സ്വയം നിയന്ത്രിതമാണ്. മൊബൈല്‍ ആപ്പ് വഴി ചെടിയുടെ വളര്‍ച്ച നിരീക്ഷിക്കാനും നിയന്ത്രിക്കാനും സാധിക്കും. പരീക്ഷണവും ഗവേഷണവും ലക്ഷ്യമാക്കി രൂപകല്‍പന ചെയ്ത യൂണിറ്റ് ചെറുതും വലുതുമായ തോതില്‍ കൃഷി നടത്താനും മനുഷ്യാധ്വാനവും ജലനഷ്ടവും കുറയ്ക്കാനും മെച്ചപ്പെട്ട ഉത്പാദനം ഉറപ്പാക്കാനും സഹായകമാണെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

കാലാവസ്ഥ ആശ്രയമില്ലാത്ത ഇന്‍ഡോര്‍ കൃഷിക്ക് പ്രചോദനമായ ഈ ആശയം നഗരകൃഷിക്കും ഭാവിയിലെ സ്മാര്‍ട്ട് കാര്‍ഷിക രീതികള്‍ക്കും വഴിതെളിക്കും. പരിസ്ഥിതി സൗഹൃദവും ചെലവുകുറഞ്ഞതുമായ കൃഷിരീതി രൂപപ്പെടുത്തുന്നതിന് ഉതകും. യൂണിറ്റിന്റെ രൂപകല്‍പന, നിര്‍മാണം ഉള്‍പ്പെടെ കാര്യങ്ങള്‍ കോളജിലെ മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് ലാബില്‍ അസി.പ്രഫ.വിപിന്‍ ചമ്പാടന്‍ന്റെ നേതൃത്വത്തില്‍ നാലാംവര്‍ഷ വിദ്യാര്‍ഥികളായ എം. സിദ്ധാര്‍ഥ്, പി. അതുല്‍, സഫദ്ര്‍ ഇര്‍ഫാന്‍, രേവന്ദ് അരവിന്ദ് എന്നിവരാണ് നിര്‍വഹിച്ചത്

  • Related Posts

    അത്ഭുതകരമായ രക്ഷപെടൽ: വയനാട്ടിൽ ബന്ധുക്കളുടെ കൈ വിട്ട് റോഡിലേക്ക് ഓടിയ കുരുന്നിന് ട്രാവലർ ഡ്രൈവർ രക്ഷകനായി

    Spread the love

    Spread the love    വയനാട്: മേപ്പാടിക്കടുത്ത് കുന്നംമ്പറ്റ യിൽ റോഡരികിൽ നിന്നവർക്ക് വിശ്വസിക്കാനാകാത്ത ഒരു നിമിഷം. ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് കൈവിട്ടുപോകുമായിരുന്ന കുഞ്ഞുജീവൻ തിരിച്ചുപിടിച്ചത് ട്രാവലർ ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ.   കഴിഞ്ഞ ദിവസം കുന്നംമ്പറ്റ ടൗണിന് സമീപമാണ്…

    മകൾക്കെതിരെ ലൈംഗീകാതിക്രമം; പിതാവിന് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

    Spread the love

    Spread the loveകൽപ്പറ്റ: പ്രായപൂർത്തിയാവാത്ത മകൾക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പിതാവിന് തടവും പിഴയും. ബിഎൻഎസ്, പോക്സോ, ജുവനൈൽ ജസ്റ്റിസ്‌ ആക്റ്റുകളിലെ വിവിധ വകുപ്പുകളിലായി ജീവപര്യന്തം കൂടാതെ 3 വർഷവും,125000 രൂപ പിഴയുമാണ് വിധിച്ചത്. മേപ്പാടി സ്‌റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത…

    Leave a Reply

    Your email address will not be published. Required fields are marked *