‘മഞ്ഞുമ്മൽ ബോയ്സി’ന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ‘ബാലൻ’ ജൂണിൽ എത്തും; റിലീസ് തീയതി പുറത്ത്

Spread the love

ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ മഞ്ഞുമ്മൽ ബോയ്സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന “ബാലൻ- ദ് ബോയ്”യുടെ റിലീസ് തീയതി പുറത്ത്. 2026 ജൂൺ 19 നു ചിത്രം തിയറ്ററുകളിലെത്തും. റിലീസിന് മുൻപായി ചിത്രത്തിന്റെ പ്രീമിയർ ഈ മാസം കാൻസ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ നടക്കുമെന്നുള്ള വിവരം നേരത്തെ പുറത്തു വിട്ടിരുന്നു.

 

മെയ് പതിനാലിനാണ് ചിത്രത്തിന്റെ പ്രീമിയർ കാൻസിൽ നടക്കുക. ചിത്രത്തിന്റെ മാർക്കറ്റിങ് സ്ക്രീനിംഗ് ആണ് കാൻസിൽ നടക്കുക. കെ വി എൻ പ്രൊഡക്ഷൻസ്, തെസ്‌പിയൻ ഫിലിംസ് എന്നിവയുടെ ബാനറിൽ വെങ്കട് കെ നാരായണ, ശൈലജ ദേശായി ഫെൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രശസ്ത സംവിധായകൻ ജിത്തു മാധവൻ ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചത്.

 

ലോകമെമ്പാടും എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെയും ആകർഷിക്കുന്ന തരത്തിലുള്ള കഥയാണ് ‘ബാലൻ ദ് ബോയ് പറയുന്നത് എന്നാണ് അണിയറ പ്രവർത്തകർ വെളിപ്പെടുത്തുന്നത്. മലയാളം കൂടാതെ പാൻ ഇന്ത്യൻ റിലീസായി തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും ചിത്രം പ്രദർശനത്തിന് എത്തും. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ വർഷത്തെ മലയാള ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് ചിദംബരത്തിന്റെ ബാലൻ ദ് ബോയ്.

 

ഛായാഗ്രഹണം – ഷൈജു ഖാലിദ്, സംഗീതം- സുഷിൻ ശ്യാം. എഡിറ്റർ- വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, കാസ്റ്റിംഗ് ഡയറക്ടർ/ എക്സികുട്ടീവ് പ്രൊഡ്യൂസർ – ഗണപതി, വസ്ത്രാലങ്കാരം – സപ്ന കാജാ റാവുത്തർ, മേക്കപ്പ്- റോണക്സ് സേവ്യർ, ആർട്ട് ഡയറക്ടർ- ഇന്ദുലാൽ കാവീട്, ഓഡിയോഗ്രഫി – ഷിജിൻ മെൽവിൻ ഹട്ടൻ,അഭിഷേക് നായർ, അസ്സോസിയേറ്റ് പ്രൊഡ്യൂസഴ്സ് – സുപ്രീത്, ധവൽ ജട്ടാനിയ, പൂജ ഷാ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിനു ബാലൻ, എസ് കെ ശ്രീരാഗ്, കളറിസ്റ്റ് – ശ്രീക് വാര്യർ, വിഎഫ്എക്സ് – എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽ ഫോട്ടോഗ്രാഫർ- രോഹിത് കെ സുരേഷ്, പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്‌സ്.

 

 

  • Related Posts

    ‘ഇന്ന് ഡോക്ടറെ കാണാന്‍ പോയപ്പോഴും എനിക്ക് ജീവനുണ്ടാര്‍ന്നു’; അപകടത്തില്‍ മരിച്ചെന്ന് വാര്‍ത്ത; പ്രതികരിച്ച് അഭിലാഷ് പിള്ള

    Spread the love

    Spread the loveമരണവാര്‍ത്തയ്‌ക്കെതിരെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. താന്‍ വാഹനാപകടത്തില്‍ മരിച്ചുവെന്ന വാര്‍ത്തയ്‌ക്കെതിരെയാണ് അഭിലാഷ് പിള്ള രംഗത്തെത്തിയിരിക്കുന്നത്. വാര്‍ത്ത കണ്ട് താന്‍ ഓക്കെ ആണോ എന്നറിയാന്‍ രാവിലെ മുതല്‍ പല സുഹൃത്തുക്കളും മാധ്യമ പ്രവര്‍ത്തകരും തന്നെ വിളിച്ചു കൊണ്ടിരിക്കുകയാണെന്നാണ് അഭിലാഷ് പറയുന്നത്.…

    വന്നതല്ലേ, മുടി വെട്ടിയിട്ട് പോകാം…; ബാർബർ ഷോപ്പിൽ അതിഥിയായി കുരങ്ങ്: വിഡിയോ വൈറൽ

    Spread the love

    Spread the love  മൈസൂരു ∙ ബാർബർ ഷോപ്പിലെ കസേരയിൽ അച്ചടക്കത്തോടെ ഇരിക്കുന്ന കുരങ്ങന്റെ മുടി വെട്ടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ലൈക്കുകളും കമന്റുകളും വാരിക്കൂട്ടുകയാണ്. ചാമരാജ്നഗർ സന്തേമാരഹള്ളി ഗ്രാമത്തിലെ ദേവരാജുവാണു തന്റെ കടയിലെത്തിയ കുരങ്ങന്റെ മുടിവെട്ടിയൊതുക്കി മടക്കി അയച്ചത്. കുരങ്ങന്മാർ ഏറെയുള്ള…

    Leave a Reply

    Your email address will not be published. Required fields are marked *