യുവതിയെ കബളിപ്പിച്ച് 60 പവനും 12 ലക്ഷം രൂപയും വാങ്ങി, ബെറ്റിങ് ആപ്പിൽ നിക്ഷേപിച്ചു; യുവാവ് അറസ്റ്റിൽ

Spread the love

കൊച്ചി∙ സുഹൃത്തായ യുവതിയിൽ നിന്ന് സ്വർണവും പണവും വാങ്ങി കബളിപ്പിച്ച യുവാവ് അറസ്റ്റിൽ. പായിപ്ര മരങ്ങാട്ട് താമസിക്കുന്ന കോതമംഗലം പുതുപ്പാടി മീമനാൽ വീട്ടിൽ ഷാലു (35) വിനെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. വീട് ജപ്തിയാണെന്നും അച്ഛന് സുഖമില്ലെന്നും ഓപ്പറേഷൻ വേണമെന്നും പ്ലൈവുഡ് ബിസിനസ് തുടങ്ങണമെന്നും യുവതിയോട് കളവു പറഞ്ഞ് പലതവണകളായി അറുപതു പവന്റെ സ്വർണാഭരണങ്ങളും പന്ത്രണ്ടു ലക്ഷത്തോളം രൂപയും യുവാവ് വാങ്ങുകയായിരുന്നു.

 

തിരിച്ചുതരാമെന്നു പറഞ്ഞാണ് സ്വർണവും പണവും വാങ്ങിയത്. എന്നാൽ‍ സ്വർണം കോതമംഗലം, പെരുമ്പാവൂർ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിൽ പണയം വയ്ക്കുകയും പിന്നീട് വിൽക്കുകയും ചെയ്തു. ഈ പണം ബെറ്റിങ് ആപ്പുകളിൽ നിക്ഷേപിച്ചെന്നാണ് ഷാലു പൊലീസിനോട് പറഞ്ഞത്. കാലടി എസ്എച്ച്ഒ ആർഥി, ഇൻസ്പെക്ടർ ജയപ്രദീപ്, എസ്ഐമാരായ നജീബ്,അജ്മൽ, എഎസ്ഐ ജിൻസൺ സി.പി., ധനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

  • Related Posts

    സിബിഎസ്‌ഇ പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു; ഫലമറിയാൻ ഈ വെബ്സൈറ്റുകള്‍

    Spread the love

    Spread the love      ഈ വർഷത്തെ സിബിഎസ്‌ഇ പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു (CBSE 12 Results 2026). 85.20 ശതമാനമാണ് വിജയം.   ഫെബ്രുവരി 17 മുതല്‍ ഏപ്രില്‍ 10 വരെയായിരുന്നു പ്ലസ് ടു പരീക്ഷ നടന്നത്.…

    15 വർഷത്തിനുമേൽ പഴക്കമുള്ള 1,117 കെഎസ്ആർടിസി ബസുകൾ; കേന്ദ്രം കനിഞ്ഞില്ലെങ്കിൽ ആക്രി വിലയ്ക്കു പൊളിക്കണം

    Spread the love

    Spread the loveകോട്ടയം ∙ 15 വർഷത്തിനുമേൽ പഴക്കമുള്ള 1117 ബസുകൾക്കു മൂന്നാമതും ഇളവുതേടി കെഎസ്ആർടിസി. കേന്ദ്ര സർക്കാർ കനിഞ്ഞില്ലെങ്കിൽ 4 മാസത്തിനുശേഷം ഇവ ആക്രിവിലയ്ക്കു നൽകി പൊളിക്കേണ്ടി വരും. സംസ്ഥാനത്ത് ആകെ 4,625 കെഎസ്ആർടിസി ബസുകളാണു സർവീസ് നടത്തുന്നത്. ഇതിൽ…

    Leave a Reply

    Your email address will not be published. Required fields are marked *