വനമേഖലയിൽ കാണാതായ ആളെ മരിച്ച നിലയിൽ കണ്ടെത്തി

Spread the love

ബത്തേരി: വീടിന് സമീപത്തെ വനമേഖലയിൽ കാണാതായ ആളെ മരിച്ച നിലയിൽ കണ്ടെത്തി. മൂലങ്കാവ് കൊട്ടനോട് സ്വദേശി മോഹനൻ (52) നെയാണ് വന്യജീവി സങ്കേതത്തിലെ പൊന്നച്ചൻകൊല്ലി ഭാഗത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മാസം 27-ാം തീയതി വൈകിട്ട് മുതലാണ് മോഹനനെ കാണാതായത്. ഇത് സംബന്ധിച്ച് കുടുംബം സുൽത്താൻബത്തേരി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ വനംവകുപ്പ് ജീവനക്കാർ വനത്തിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. സുൽത്താൻബത്തേരി പൊലീസ് സ്ഥലത്തെത്തി തുടനടപടികൾ സ്വീകരിച്ചു.

  • Related Posts

    പച്ചക്കറി വാഹനത്തിൽ നിന്നും മെത്തംഫിറ്റാമിൻ പിടികൂടി

    Spread the love

    Spread the love05.05.2026 തിയതി മാനന്തവാടി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ ദിലീപ് എമിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മാനന്തവാടി താലൂക്ക് മാനന്തവാടി വില്ലേജ് ക്ലബ്കുന്ന് ഭാഗത്ത് വെച്ച് മാനന്തവാടി താലൂക്കിൽ വാളാട് വില്ലേജിൽ ചേരിയമൂല ഭാഗത്ത് അത്തിലൻ വീട്ടിൽ ഇബ്രാഹിം…

    കൽപ്പറ്റ കൈനാട്ടിയിൽ കെട്ടിടത്തിന് തീപിടിച്ചു

    Spread the love

    Spread the love  കൽപ്പറ്റ: കൽപ്പറ്റ കൈനാട്ടിയിലെ താലൂക്ക് ഹോസ്പിറ്റലിന് സമീപമുള്ള മുത്തൂറ്റ് ഫിനാൻസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തീപിടുത്തം. ഇന്ന് ഉച്ചയോടെയാണ് സംഭവം. ആശുപത്രിക്ക് തൊട്ടടുത്തുള്ള തിരക്കേറിയ മേഖലയിൽ തീപിടുത്തമുണ്ടായത് നാട്ടുകാർക്കിടയിൽ വലിയ പരിഭ്രാന്തി പരത്തി.   തീപിടുത്തമുണ്ടായ സമയത്ത് കെട്ടിടത്തിനുള്ളിൽ…

    Leave a Reply

    Your email address will not be published. Required fields are marked *