വയനാട്ടില്‍ യുവാവ് പാമ്പുകടിയേറ്റ് മരിച്ചു

Spread the love

കല്‍പ്പറ്റ : സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഒരു മരണം കൂടി. വയനാട്ടില്‍ പാമ്പു കടിയേറ്റ് യുവാവ് മരിച്ചു. മാനന്തവാടി തൊണ്ടനാട് പുതുശ്ശേരി താഴേതരിമടമറ്റം ഉന്നതിയിലെ സുനില്‍ ആണ് മരിച്ചത്. 32 വയസ്സായിരുന്നു. ഇന്നലെ ഉച്ചയോടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

 

പോസ്റ്റ്‌മോര്‍ട്ടത്തിലാണ് പാമ്പുകടിയേറ്റാണ് മരണമെന്ന് സ്ഥിരീകരിച്ചത്. വീട്ടില്‍ മരിച്ച നിലയില്‍ സുനിലിനെ കണ്ടെത്തിയതോടെ വീട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം മെഡിക്കല്‍ കോളജിലെത്തിച്ച് പോസ്റ്റ് മോര്‍ട്ടത്തിന് വിധേയമാക്കിയപ്പോഴാണ് മരണകാരണം കണ്ടെത്തിയത്.

 

കണ്ണൂരില്‍ വയോധികയും പാമ്പുകടിയേറ്റ് മരിച്ചിരുന്നു. കണ്ണൂരില്‍ പട്ടുവം സ്വദേശി നാരായണിയാണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരിക്കെയാണ് മരണം. ഏപ്രില്‍ 24നാണ് നാരായണിക്ക് വീട്ടുവളപ്പില്‍ നിന്ന് പാമ്പിന്റെ കടിയേറ്റത്. ശംഖുവരയനാണ് കടിച്ചതെന്നാണ് പറയുന്നത്.

  • Related Posts

    നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ സ്ലാബ് ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു

    Spread the love

    Spread the love  മേപ്പാടി: മേപ്പാടി കുന്നമംഗലം വയലിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ സ്ലാബ് ഇടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. കടൂർ സ്വദേശി കരിമ്പയിൽ അസീസ് (52) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ പൂത്തക്കൊല്ലി സ്വദേശി ദേവരാജിനെ മേപ്പാടിയിലെ മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക്…

    വിജയാഹ്ലാദത്തിനിടെ ആടിന്റെ തലയറുത്ത് പ്രദര്‍ശിപ്പിച്ച് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍

    Spread the love

    Spread the loveമലപ്പുറം: മുസ്ലീം ലീഗിന്റെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ആടിന്റെ തലയറുത്ത് പ്രദര്‍ശിപ്പിച്ച് പ്രവര്‍ത്തകരുടെ ക്രൂരത. തവനൂര്‍ മണ്ഡലത്തിലെ തൃപ്രങ്ങോട് പഞ്ചായത്തിലെ യുഡിഎഫ് വിജയാഹ്ലാദത്തിനിടെ ഇന്നലെയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ വൈറലായി.   തൃപ്രങ്ങോട് പെരുന്തല്ലൂര്‍ അങ്ങാടിയിലാണ്…

    Leave a Reply

    Your email address will not be published. Required fields are marked *