മുപ്പതിനായിരത്തിനടുത്ത് വോട്ടുകൾ നേടാനായതിൽ അഭിമാനം: ട്രോളുകളിൽ മറുപടിയുമായി അഞ്ജലി നായർ

Spread the love

 

 

 

തൃപ്പൂണിത്തുറയിൽ മുപ്പതിനായിരത്തിനടുത്ത് വോട്ടുകൾ നേടാനായതിൽ അഭിനമാനമുണ്ടെന്ന് ട്വന്റി ട്വന്റി സ്ഥാനാർഥിയായിരുന്ന നടി അഞ്ജലി നായർ. കോൺഗ്രസിന്റെ ദീപക് ജോയ് പതിനെണ്ണായിരത്തിനു മുകളിൽ ഭൂരിപക്ഷത്തിനു വിജയിച്ചപ്പോൾ 29471 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്താണ് അഞ്ജലി എത്തിയത്.

 

‘‘കേരളത്തിൽ ആഞ്ഞടിച്ച ഭരണവിരുദ്ധ തരംഗത്തിൽ മാറ്റത്തിന്റെ ശംഖൊലി മുഴക്കി വിടർത്തിയ മൂന്ന് താമരകൾ അഭിമാനം നൽകുന്നതാണ്. ഈ അവസരത്തിൽ തൃപ്പൂണിത്തുറയിൽ എൻഡിഎ സ്ഥാനാർഥി എന്ന നിലയിൽ മുപ്പതിനായിരത്തിനടുത്ത് വോട്ടുകൾ നേടാനായത് എനിക്ക് കൂടുതൽ അഭിമാനം തോന്നുന്ന സന്ദർഭമാണ്. പ്രബുദ്ധരായ എല്ലാ വോട്ടർമാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.. ഇതിൽ നിന്നും ഊർജം കണ്ടെത്തി എന്നും എപ്പോഴും ഞാൻ നിങ്ങളോടൊപ്പം ഉണ്ടാവും. സ്വന്തം ‌അഞ്ജലി നായർ.’’–നടിയുടെ വാക്കുകൾ.

 

തൃപ്പൂണിത്തുറയിൽ ശക്തമായ പ്രചാരണം കാഴ്ചവച്ച അഞ്ജലി നായർ, ജനങ്ങളുടെ സ്നേഹം വോട്ടായി മാറുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു. സ്ഥലത്തെ ജനങ്ങൾ ഇപ്പോഴേ തന്നെ എംഎൽഎയായി അംഗീകരിച്ചു കഴിഞ്ഞുവെന്ന നടിയുടെ പ്രതികരണം വലിയ രീതിയിൽ ട്രോൾ ആയി മാറിയിരുന്നു.

  • Related Posts

    കളിക്കുന്നതിനിടെ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ചു; കണ്ണൂരിൽ 13 വയസുകാരന് പരിക്ക്

    Spread the love

    Spread the love      കണ്ണൂർ: പാനൂരിൽ കളിക്കുന്നതിനിടെ സ്റ്റീൽ ബോംബ് പൊട്ടി കുട്ടിക്ക് പരിക്ക്. വടക്കെ പൊയിലൂരിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹദി (13) നാണ് പരിക്കേറ്റത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി കൊളവല്ലൂർ പൊലീസ്…

    എഐ ക്യാമറ കണ്ടു, പൊലീസ് കണ്ണടച്ചു; പിണറായി ഇന്ന് സഞ്ചരിച്ച വാഹനത്തിന് പതിനെട്ട് ചലാന്‍

    Spread the love

    Spread the loveതിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ പിണറായി വിജയന്‍ ഇന്ന് യാത്ര ചെയ്ത വാഹനം തുടര്‍ച്ചയായി നിയമം ലംഘിക്കുന്ന വാഹനമെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. നിയമം കാറ്റില്‍ പറത്തുന്നത് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പേരിലുള്ള എകെജി സെന്ററിന്റെ…

    Leave a Reply

    Your email address will not be published. Required fields are marked *