പിണറായി വിജയൻ പ്രതിപക്ഷനേതാവാകുമോ? മുഖ്യമന്ത്രിയുടെ ഓഫീസ് വാട്സ്ആപ്പ് ഗ്രൂപ്പിന്റെ പേര് ഒപ്പോസിഷൻ മീഡിയ എന്നാക്കി

Spread the love

മുഖ്യമന്ത്രി പദത്തിൽ നിന്ന് പിണറായി വിജയൻ പ്രതിപക്ഷനേതാവിൻ്റെ റോളിലെത്തുമോ എന്നതിൽ സസ്പെൻസ്. നാളെ ചേരുന്ന CPIM നേതൃയോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. പിണറായി വിജയൻ പ്രതിപക്ഷനേതൃസ്ഥാനം ഏറ്റെടുത്തില്ലെങ്കിൽ, കേന്ദ്രകമ്മിറ്റി അംഗമായ കെ എൻ ബാലഗോപാലാണ് പരിഗണനയിൽ. ഇതിനിടെ മാധ്യമപ്രവർത്തകർക്കായുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വാട്‌സ് ഗ്രൂപ്പിൻ്റെ പേര് മാറ്റി. സിഎംഒ മീഡിയ എന്നത് ഒപ്പോസിഷൻ മീഡിയ എന്നാക്കി മാറ്റി. ഗ്രൂപ്പിന്റെ പേര് മാറ്റിയെങ്കിലും ഡിപിയിൽ പിണറായി വിജയൻ്റെ ചിത്രം തന്നെയാണ് ഉപയോ ഗിച്ചിരിക്കുന്നത്.

 

കനത്ത തോൽവിയിൽ ഒന്നും മിണ്ടാതെ കാവൽമുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് തലസ്ഥാനത്തെത്തിയ പിണറായി വിജയൻ, നാളെ ക്ലിഫ് ഹൗസിന്റെ പടിയിറങ്ങും. എകെജി സെന്ററിന് സമീപത്തെ, ചിന്ത ഫ്ലാറ്റിലാകും പിണറായി വിജയൻ താമസിക്കുക. വൻ ആത്മവിശ്വാസത്തിൽ വോട്ടെടുപ്പിന് മുമ്പ് തലസ്ഥാനം വിട്ട പിണറായി വിജയൻ, പരാജയം പേറിയാണ് മടങ്ങിയത്. തിരുവനന്തപുരത്ത് വിമാനത്താവളത്തിൽ എത്തിയ പിണറായി വിജയനെ, വി ശിവൻകുട്ടി,എ എ റഹീം, വി ജോയി തുടങ്ങിയ നേതാക്കൾ ചേർന്ന് സ്വീകരിച്ചു.

 

 

എകെജി സെന്ററിൽ നിന്നുള്ള വാഹനത്തിൽ ക്ലിഫ് ഹൗസിലേക്ക് യാത്ര. വൻ വാഹനവ്യൂഹങ്ങളുടെ അകമ്പടിയുമില്ല. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ അദ്ദേഹം ഉടൻതന്നെ എകെജി സെന്ററിന് സമീപത്തെ ചിന്താ ഫ്ലാറ്റിലേക്ക് മാറും. തിരഞ്ഞെടുപ്പ് ഫലത്തിൽ നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗശേഷം പിണറായി വിജയൻ പ്രതികരിച്ചേക്കും. ഇനി പിണറായി വിജയൻ പ്രതിപക്ഷനേതാവിൻ്റെ റോളിലെത്തുമോ എന്നതാണ് രാഷ്ട്രീയ കൗതുകം.

  • Related Posts

    കളിക്കുന്നതിനിടെ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ചു; കണ്ണൂരിൽ 13 വയസുകാരന് പരിക്ക്

    Spread the love

    Spread the love      കണ്ണൂർ: പാനൂരിൽ കളിക്കുന്നതിനിടെ സ്റ്റീൽ ബോംബ് പൊട്ടി കുട്ടിക്ക് പരിക്ക്. വടക്കെ പൊയിലൂരിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹദി (13) നാണ് പരിക്കേറ്റത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി കൊളവല്ലൂർ പൊലീസ്…

    എഐ ക്യാമറ കണ്ടു, പൊലീസ് കണ്ണടച്ചു; പിണറായി ഇന്ന് സഞ്ചരിച്ച വാഹനത്തിന് പതിനെട്ട് ചലാന്‍

    Spread the love

    Spread the loveതിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ പിണറായി വിജയന്‍ ഇന്ന് യാത്ര ചെയ്ത വാഹനം തുടര്‍ച്ചയായി നിയമം ലംഘിക്കുന്ന വാഹനമെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. നിയമം കാറ്റില്‍ പറത്തുന്നത് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പേരിലുള്ള എകെജി സെന്ററിന്റെ…

    Leave a Reply

    Your email address will not be published. Required fields are marked *