ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളിലാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 

ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തില്‍ പറയുന്നു.

 

ബുധനാഴ്ച എറണാകുളം, തൃശൂര്‍ ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും വെള്ളിയാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലും ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ശനിയാഴ്ച തെക്കന്‍ കേരളത്തില്‍ ഉടനീളം ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 

ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇടിമിന്നല്‍ അപകടകാരിയായതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

  • Related Posts

    പാലക്കാടിന്റെ എംഎൽഎ’: പിഷാരടിയുടെ പോസ്റ്റിൽ കമന്റുമായി രാഹുൽ മാങ്കൂട്ടത്തിൽ

    Spread the love

    Spread the loveവോട്ടർമാർക്ക് നന്ദി പറഞ്ഞ് നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലം നിലനിർത്തി കോൺഗ്രസിന്റെയും യുഡിഎഫിന്റെയും കരുത്തായി മാറിയ രമേഷ് പിഷാരടി. കേരളത്തിലെ മഹാവിജയത്തിനൊപ്പം പാലക്കാടിനെ ചേർത്തുനിർത്തിയതിന് നന്ദിയെന്നാണ് താരം കുറിച്ചത്. എന്നാൽ കുറിപ്പിനേക്കാൾ ഉപരിയായി ഇപ്പോൾ ചർച്ചയാകുന്നത് പിഷാരടിയുടെ പോസ്റ്റിന്…

    വിജയാഹ്ലാദത്തിനിടെ കോഴിക്കോട് എൽഡിഎഫ്-യുഡിഎഫ് സംഘർഷം, ആറുപേർക്ക് പരിക്ക്

    Spread the love

    Spread the loveകോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ കോഴിക്കോട് എൽഡിഎഫ് യുഡിഎഫ് സംഘർഷം. നാദാപുരം നിയോജകമണ്ഡലത്തിൽപ്പെട്ട മരുതോങ്കര പഞ്ചായത്തിലെ നെല്ലിക്കുന്നിലാണ് എൽ.ഡി.എഫ്, യുഡിഎഫ് സംഘർഷമുണ്ടായത്. ഒരു വനിത അടക്കം ആറ് യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു. യുഡിഎഫ് സ്ഥാനാർഥി അഭിജിത്ത് വിജയിച്ചതിന്റെ…

    Leave a Reply

    Your email address will not be published. Required fields are marked *