വയനാട്ടിലെ ജനങ്ങളുടെയും യുഡിഎഫിന്റെ പ്രവർത്തകരുടെയും ഒത്തൊരുമിച്ചുള്ള കഠിനാധ്വാനത്തിന്റെ വിജയമാണിതെന്ന് അഡ്വ. ടി സിദ്ദിഖ്. ഈ വിജയം വളരെ അധികം ഉത്തരവാദിത്വത്തോടെ ഉൾക്കൊള്ളുന്നു. വിവിധ പ്രശ്നങ്ങളുള്ള മണ്ണാണ് വയനാടിന്റേതെന്നും അത് പരിഹരിക്കാൻ യുഡിഎഫിന്റെ പുതിയ സർക്കാർ ഉത്തരവാദിത്വത്തോടെ ഇടപെടും അദ്ദേഹം പറഞ്ഞു. കേരളത്തിലെ യുഡിഎഫിന്റെ തേരോട്ടത്തിന് അനുസരിച്ച് മുൻപന്തിയിൽ വയനാടിനും സഞ്ചരിക്കാൻ സാധിച്ചത് ഏറെ അഭിമാനകരമെന്നും ടി സിദ്ദിഖ്.






