‘ഞങ്ങളുടെ ആഘോഷം ആശുപത്രിയിൽ’: വോട്ടെണ്ണല്‍ ദിവസം അഖില്‍ മാരാര്‍ ആശുപത്രിയില്‍

Spread the love

കൊച്ചി ∙ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആശുപത്രിയില്‍ നിന്നുമുള്ള വിഡിയോ പങ്കുവച്ച് അഖില്‍ മാരാര്‍. ഭാര്യ രാജലക്ഷ്മിയുടെ ആരോഗ്യപ്രശ്നങ്ങള്‍ മൂലമാണ് അഖില്‍ വോട്ടെണ്ണല്‍ ദിവസം ആശുപത്രിയില്‍ ചെലവഴിക്കുന്നത്. എല്ലാവരും വോട്ടെണ്ണല്‍ വീട്ടില്‍ ആഘോഷിക്കുമ്പോള്‍ തങ്ങളുടെ ആഘോഷം ആശുപത്രിയിലാണെന്ന് അഖില്‍ പറഞ്ഞു.

 

‘എല്ലാവരും തിരഞ്ഞെടുപ്പ് ആഘോഷത്തിലായിരിക്കും. ഫലം ഒക്കെ ആഘോഷിച്ച് ഞങ്ങളും ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ എല്ലാ ആഘോഷ ടീമുകള്‍ക്കും ഹാപ്പി ആഘോഷം. ഞങ്ങള്‍ ആശുപത്രിയില്‍ ആഘോഷിക്കും. അപ്പോള്‍ ആഘോഷിക്ക്’ – സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ അഖില്‍ പറഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ഥിയായി അഖില്‍ മാരാര്‍ മത്സരിച്ച തൃക്കാക്കരയില്‍ അദ്ദേഹം പിന്നിലാണ്. യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസാണ് മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നത്.

  • Related Posts

    കേരളം ആര് ഭരിക്കും; ഫലമറിയാം മിനിറ്റുകള്‍ക്കകം

    Spread the love

    Spread the loveതിരുവനന്തപുരം: ഒരു മാസത്തോളം നീണ്ട സസ്‌പെന്‍സിന് ഇന്ന് അവസാനം. നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം എന്ത് വിധിയെഴുതിയെന്ന് ഇന്നറിയാം. വോട്ടെണ്ണല്‍ രാവിലെ എട്ട് മുതല്‍ ആരംഭിക്കും.   രാവിലെ 8 മുതല്‍ തപാല്‍ വോട്ടുകളും 8.30 മുതല്‍ ഇവിഎമ്മിലെ വോട്ടുകളും…

    പാമ്പിനെ തല്ലിക്കൊല്ലാന്‍ പോകുന്നവര്‍ ജാഗ്രതൈ, അകത്താകും! കടിയേറ്റാല്‍ നഷ്ടപരിഹാരം എങ്ങനെ?

    Spread the love

    Spread the loveകൊച്ചി: പാമ്പുകളെ കൊല്ലുന്നത് കുറ്റകൃത്യമാണെന്ന് സര്‍പ്പ ആപ്പിന്റെ സംസ്ഥാന നോഡല്‍ ഓഫീസറും ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്ററുമായ വൈ മുഹമ്മദ് അന്‍വര്‍. പാമ്പു കടിയേറ്റാല്‍ സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ധനസഹായത്തെക്കുറിച്ചും അദ്ദേഹം ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍…

    Leave a Reply

    Your email address will not be published. Required fields are marked *