മാനന്തവാടിയിൽ ചരിത്രം തിരുത്താൻ ഉഷ വിജയൻ. മന്ത്രിയും സിറ്റിംഗ് എംഎൽഎയുമായ ഒ ആർ കേളുവിനെ പിന്തള്ളിയാണ് ഉഷ വിജയന്റെ മുന്നേറ്റം. 3674 വോട്ടിന്റെ ലീഡിനാണ് ഉഷ വിജയൻ മുന്നേറുന്നത്. പറത്തുവരുന്ന കണക്കുകൾ പ്രകാരം യുഡിഎഫിന്റെ ഉഷ വിജയന് 51357 വോട്ടും, ഒ ആർ കേളുവിന് 47683, ബി ജെ പി സ്ഥാനാർഥി പി ശ്യാം രാജ് 13745 വോട്ടുകളുമാണ് നേടിയത്.






